Times Kerala

പ്രഭാതത്തിലെ സെക്‌സിന് ഗുണങ്ങളേറെ..

 
പ്രഭാതത്തിലെ സെക്‌സിന് ഗുണങ്ങളേറെ..

രാവിലെ തന്നെയുള്ള സെക്‌സ് പലര്‍ക്കും ചിന്തിക്കാന്‍ പോലും പറ്റാത്ത ഒന്നാണ്. എന്നാല്‍ ആരോഗ്യകരമായ സെക്‌സിന് പ്രത്യേക സമയമൊ കാലമോ ഒന്നുമില്ല എന്ന വാസ്തവം മനസ്സിലാക്കാതെ പോകരുത്. വെറുമൊരു ആനന്ദാനുഭൂതി മാത്രമല്ല, ശാരീരികവും മാനസികവുമായ ഒട്ടേറെ ഗുണങ്ങളും ലൈംഗികബന്ധത്തിലൂടെ ലഭിക്കാറുണ്ട്.

പ്രഭാതത്തില്‍ സെക്‌സ് ചെയ്യുന്നതിന് ഗുണങ്ങള്‍ ഏറെയാണെന്നാണ് പല പഠനങ്ങളും പറയുന്നത്. പ്രഭാതത്തിലെ ലൈംഗികബന്ധം പങ്കാളികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യനില വളരെയധികം മെച്ചപ്പെടുത്തുമെന്ന് വിവിധ പഠനങ്ങളില്‍ നിന്നും മുമ്പേ കണ്ടെത്തിയിട്ടുണ്ട്.ഇത് കൂടുതല്‍ ആരോഗ്യപരമായ നേട്ടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.എന്നാല്‍ രാവിലത്തെ സെക്‌സിന് മുമ്പ് കുറച്ച് കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നല്ലതായിരിക്കും.

രാവിലെ പ്രഭാതകൃത്യങ്ങളെല്ലാം ആദ്യം തന്നെ നിര്‍വ്വഹിക്കണം. വായ്‌നാറ്റം സെക്‌സിലെ താല്പര്യം കുറയ്ക്കും. അതിനാല്‍ വായ്‌നാറ്റം ഇല്ലാതാക്കാന്‍ ബന്ധപ്പെടുന്നതിന് മുമ്പ് ജീരകം പോലെ വല്ലതും ചവച്ച ശേഷം വാ കഴുകുന്നത് നന്നായിരിക്കും.

എന്നും ഒരേ രീതിയില്‍ സെക്‌സിന് തയ്യാറാകാതിരിക്കുക. നിങ്ങള്‍ ‘സെക്‌സി’യാകുന്നത് തീര്‍ച്ചയായും പങ്കാളി ഇഷ്ടപ്പെടും. അതുകൊണ്ട് റൊമാന്‍റിക് മ്യൂസിക് കേള്‍ക്കുന്നത് നല്ല മൂഡ് സൃഷ്ടിക്കും.

കിടയ്ക്കരികില്‍ തന്നെ കോണ്ടം സൂക്ഷിക്കുക. സെക്‌സിനിടെ അതന്വേഷിച്ച് മുറി മുഴുവന്‍ നടക്കുന്നത് തീര്‍ച്ചയായും മുഷിപ്പിക്കും. അതുപോലെ സെക്‌സില്‍ വ്യത്യസ്ത പൊസിഷനുകള്‍ പരീക്ഷിക്കുന്നത് നിങ്ങളെ ആവേശഭരിതരാക്കും. എന്നാല് രാവിലത്തെ ലൈംഗികബന്ധത്തിന് അധികം ആയാസമില്ലാത്ത പൊസിഷനുകളാണ് നല്ലത്.

സെക്‌സിനെ കിടക്കയില്‍ മാത്രം ഒതുക്കേണ്ടതില്ല. ഒരുമിച്ചുള്ള കുളി, കുളിക്കിടെ പരസ്പരം സോപ്പ് തേപ്പിക്കുക മുതലായവയെല്ലാം നല്ല സെക്‌സ് ലൈഫ് പ്രദാനം ചെയ്യും. സെക്‌സിന് ശേഷവും അടുത്തിടപഴകാന്‍ ശ്രമിക്കുക. അത് ശാരീരികമാവണമെന്ന് നിര്‍ബന്ധമില്ല, മറിച്ച് പങ്കാളിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കി നല്കുക, ജോലികളില്‍ സഹായിക്കുക മുതലായവയും ആകാം.

ജോലിത്തിരക്കുള്ളവര്‍ക്ക് ക്ഷീണവും മറ്റും കാരണം രാത്രികളില്‍ സെക്‌സിലേര്‍പ്പെടാന്‍ കഴിയണമെന്നില്ല. അപ്പോള്‍ രാവിലെ നല്ല സമയമാണ്. രാവിലെ ലഭിക്കുന്ന ഉന്മേഷത്തെ പങ്കാളിയുടെ ശരീരത്തിലേക്ക് കടത്തിവിടുക.

Related Topics

Share this story