Times Kerala

കടലുണ്ടിയിലെ കണ്ടല്‍കാടുകളെ കുറിച്ച്

 
കടലുണ്ടിയിലെ കണ്ടല്‍കാടുകളെ കുറിച്ച്

ഒരൂപാട് പറയാനുണ്ട് .ചതുപ്പുകളിലും കായലോരങ്ങളിലും വളരുന്ന വൃക്ഷങ്ങളുടേയും കുറ്റിച്ചെടികളുടേയും ഇടതൂര്‍ന്ന് വളരുന്ന ചേറുകാടുകളാണ് കണ്ടല്‍കാടുകള്‍. കടലും കായലും ചേരുന്ന ഉപ്പ് വെള്ളത്തിന്റെ സാമീപ്യം ഉള്ളിടങ്ങളിലാണ് ഇവ വളരുന്നത്. കടലുണ്ടിയില്‍ തന്നെ 8 തരം കണ്ടല്‍കാടുകള്‍ കണ്ടു വരുന്നു .സുനാമിയോടുപോലും എതിരിട്ടുനില്‍ക്കാനുള്ള ശേഷി ഇവയ്ക്കുണ്ട് എന്നതുതന്നെ കണ്ടലുകളുടെ പ്രാധാന്യം വിളിച്ചോതുന്നു. അതുമാത്രമല്ല മണ്ണൊലിപ്പ് തടയുകയും മറ്റ് കടലാക്രമണങ്ങളില്‍ നിന്ന് തടയാനും പ്രകൃതിയുടെ ഈ മായജാലത്തിനുകഴിയുന്നു.

കൂടാതേ സൂര്യതുഷാരം പോലുള്ള ഇരപിടിയന്‍ ചെടികള്‍ ഉല്‍പ്പെടെ നീര്‍ന്നായകള്‍,ഉരഗങ്ങള്‍,കുളക്കോഴി,ചിന്നകൊക്ക്,തുത്തെരിപ്പന്‍,ചിന്നകൊച്ച,മഴകൊച്ച,കരിങ്കൊച്ച,നീര്‍കാക്ക,ചേരകോഴി,പാതിരാകൊക്ക് തുടങ്ങിയ ജീവജാലങ്ങളുടെ വലിയൊരു ആവസവ്യവസ്ഥ കൂടിയാണിത്. പലവിധ ദേശടനപക്ഷികള്‍ പ്രജനനത്തിന് ഉപയോഗിക്കുന്നതും കണ്ടല്‍കാടുകള്‍ തന്നെ

Related Topics

Share this story