Times Kerala

ലോക​ക​പ്പ് ക്രി​ക്ക​റ്റി​ന്‍റെ ക​മ​ന്‍റേ​റ്റ​ർ​മാ​രു​ടെ പ​ട്ടി​കയിലെ പെൺസ്വരങ്ങൾ..!

 
ലോക​ക​പ്പ് ക്രി​ക്ക​റ്റി​ന്‍റെ ക​മ​ന്‍റേ​റ്റ​ർ​മാ​രു​ടെ പ​ട്ടി​കയിലെ പെൺസ്വരങ്ങൾ..!

ലോക​ക​പ്പ് ക്രി​ക്ക​റ്റി​ന്‍റെ ക​മ​ന്‍റേ​റ്റ​ർ​മാ​രു​ടെ പ​ട്ടി​ക ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഐ​സി​സി പു​റ​ത്തു​വി​ട്ട​ത്. 24 അം​ഗ പ​ട്ടി​ക​യി​ൽ മൂ​ന്നു വ​നി​ത​ക​ളും ഇ​ടം​പി​ടി​ച്ചു.
ഇവരാണ് ലോകകപ്പ് ക്രിക്കറ്റിലെ പെൺസ്വരങ്ങളാകുന്ന മൂന്നു പേർ

ഇ​സ ഗു​ഹ (ഇം​ഗ്ല​ണ്ട്)

2009 ലോ​ക​ക​പ്പ് ജ​യി​ച്ച ഇം​ഗ്ലി​ഷ് വ​നി​ത ടീ​മം​ഗം. മീ​ഡി​യം പേ​സ​റാ​യ ഇ​സ 2001ൽ, ​പ​തി​നാ​റാം വ​യ​സി​ലാ​ണ് അ​ര​ങ്ങേ​റി​യ​ത്. 2012ൽ ​ക്രി​ക്ക​റ്റ് ക​ള​ത്തോ​ട് വി​ട​പ​റ​ഞ്ഞു. തു​ട​ർ​ന്ന് ടെ​ലി​വി​ഷ​ൻ സം​പ്രേ​ക്ഷ​ണ രം​ഗ​ത്തേ​ക്ക് തി​രി​ഞ്ഞ ഇ​സ വി​വി​ധ കാ​യി​ക പ​രി​പാ​ടി​ക​ളു​ടെ അ​വ​താ​ര​ക​യാ​യി. സ്കൈ ​സ്പോ​ർ​ട്സി​ന്‍റെ​യും ഐടി​വി​യു​ടെ​യും റേ​ഡി​യോ​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു. ബി​ബി​സി​യു​ടെ ക്രി​ക്ക​റ്റ് ദൂ​സ​ര​യു​ടെ​യും അ​വ​താ​ര​ക​യാ​യി​രു​ന്നു.

അ​ലി​സ​ൺ മി​ച്ച​ൽ (ഇം​ഗ്ല​ണ്ട്)

പ്രൊ​ഫ​ഷ​ണ​ൽ ക്രി​ക്ക​റ്റ് താ​ര​മ​ല്ല മി​ച്ച​ൽ. ഹോ​ക്കി താ​ര​മെ​ന്ന നി​ല​യി​ലാ​ണ് അ​വ​ർ അ​റി​യ​പ്പെ​ട്ട​ത്. കാ​യി​ക പ്ര​ക്ഷേ​പ​ണ രം​ഗ​ത്തെ പ​രി​ച​യ​സ​മ്പ​ന്ന. ബി​ബി​സി റേ​ഡി​യോ​യി​ലൂ​ടെ ക​രി​യ​റി​ന് തു​ട​ക്ക​മി​ട്ടു. ബി​ബി​സി​യു​ടെ ടെ​സ്റ്റ് മാ​ച്ച് സ്പെ​ഷ​ലി​ൽ ക​മ​ന്‍റേ​റ്റ​റാ​കു​ന്ന ആ​ദ്യ വ​നി​ത​യെ​ന്ന പെ​രു​മ​യും സ്വ​ന്തം. പു​രു​ഷ‌ ക്രി​ക്ക​റ്റ് ക​വ​ർ ചെ​യ്യു​ന്ന ആ​ദ്യ വ​നി​ത​യും മി​ച്ച​ൽ ത​ന്നെ. ചാ​ന​ൽ 4, ചാ​ന​ൽ 7, ഇ​എ​സ്പി​എ​ൻ സ്റ്റാ​ർ സ്പോ​ർ​ട്സ്, സ്കൈ, ​ബി​ടി സ്പോ​ർ​ട്സ് എ​ന്നി​വ​യു​ടെ​യും ഭാ​ഗ​മാ​യി​രു​ന്നു.

മെ​ൽ ജോ​ൺ​സ് (ഓ​സ്ട്രേ​ലി​യ)

മു​ൻ ഓ​സ്ട്രേ​ലി​യ​ൻ ടീ​മം​ഗം. ഓ​സി​സ് വ​നി​ത ടീ​മി​നു​വേ​ണ്ടി 61 ഏ​ക​ദി​ന​ങ്ങ​ളം അ​ഞ്ച് ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളും ക​ളി​ച്ച ജോ​ൺ​സ് 2007ലാ​ണ് ക​മ​ന്‍റ​റി​യി​ലേ​ക്ക് തി​രി​ഞ്ഞ​ത്. സ്പോ​ർ​ട്സ് റി​പ്പോ​ർ​ട്ട​ർ എ​ന്ന നി​ല​യി​ൽ ഓ​സ്ട്രേ​ലി​യ​യി​ലെ ചാ​ന​ൽ 9 എ​ബി​സി റേ​ഡി​യോ എ​ന്നി​വ​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ഐ​പി​എ​ൽ, ബി​ഗ് ബാ​ഷ്, പാ​ക്കി​സ്ഥാ​ൻ പ്രീ​മി​യ​ർ ലീ​ഗ് എ​ന്നി​വ​യു​ടെ കാ​ണി​ക​ൾ​ക്ക് ജോ​ൺ​സി​നെ ശ​ബ്ദം സു​പ​രി​ചി​തം.

Related Topics

Share this story