Times Kerala

ഇനി ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ പണം തിരികെ ലഭിക്കും

 

ന്യൂഡല്‍ഹി: ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്തിട്ട് സിനിമയ്ക്ക് പോകാന്‍ പറ്റിയില്ലെങ്കിലോ സങ്കടപ്പെടണ്ട ഇനി.സിനിമ തുടങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും ടിക്കറ്റ് കാന്‍സല്‍ ചെയ്താല്‍ മാത്രമാണ് തുക തിരികെ ലഭിക്കുക.

ടിക്കെറ്റ് ബുക്കിംഗ്നായി ഇവിടെ ക്ലിക്ക് ചെയ്യു….

എന്നാല്‍ ഈ പ്രക്രിയയ്ക്ക് മാറ്റം വരുത്തിയിരിക്കുകയാണ് ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎം.ഇതിലൂടെ വെറും ഒന്‍പത് രൂപ മാത്രം കാന്‍സലേഷന്‍ ചാര്‍ജായി ഈടാക്കിയാണ് പണം അക്കൗണ്ടിലേക്ക് റീഫണ്ട് ആകുക. എന്നാല്‍, പേടിഎമ്മിന്റെ വെബ്സൈറ്റില്‍ മാത്രമാണ് ഈ സംവിധാനം നിലവില്‍ വന്നിട്ടുളളത്. ആപ്ലിക്കേഷനിലും താമസിയാതെ ലഭ്യമാകുമെന്നാണ് വിവരം.

Related Topics

Share this story