Times Kerala

ഹസ്ഖ്‌വര്‍ണ ഇരട്ടകള്‍ ഉടന്‍ വിപണിയില്‍

 
ഹസ്ഖ്‌വര്‍ണ ഇരട്ടകള്‍ ഉടന്‍ വിപണിയില്‍

റെട്രോ-മോഡേണ്‍ ബൈക്കുകളായ ഹസ്ക്കി ബൈക്കുകള്‍ ഉത്സവ സീസണില്‍ തന്നെ എത്തുമെന്ന് ബജാജ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ദിവാലിയോടടുത്തായിരിക്കും ബൈക്കുകള്‍ വില്‍പ്പനയ്‌ക്കെത്തുകയെന്നാണ് സൂചന. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ ആവശ്യമായ മാറ്റങ്ങള്‍ വിറ്റ്പിലന്‍, സ്വാര്‍ട്ട്പിലന്‍ ബൈക്കുകളില്‍ കമ്ബനി വരുത്തിയിട്ടുണ്ടെന്നാണ് സൂചന.

കെടിഎം 390 ഡ്യൂക്കിന്റെ അടിത്തറയിലാണ് ഹസ്ഖ്‌വര്‍ണ വിറ്റ്പിലന്‍ 401, സ്വാര്‍ട്ട്പിലന്‍ 401 ബൈക്കുകള്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍ ബൈക്കുകളുടെ ഡിസൈന്‍, സ്റ്റൈല്‍ എന്നിവയില്‍ നിര്‍മ്മാതാക്കള്‍ ആവശ്യമായ മാറ്റങ്ങള്‍ ഇവയില്‍ വരുത്തും. പൂനെയിലെ ചകാനിലുള്ള കെടിഎം നിര്‍മ്മാണശാലയിലായിരിക്കും പുതിയ ഹസ്ഖ്‌വര്‍ണ വിറ്റ്പിലന്‍ 401, സ്വാര്‍ട്ട്പിലന്‍ 401 ബൈക്കുകള്‍ ഒരുങ്ങുക. വിപണിയില്‍ ഹസ്‌ക്കി ബൈക്കുകള്‍ക്ക് ഏകദേശം 2.3 ലക്ഷം രൂപയോളം വില പ്രതീക്ഷിക്കാവുന്നതാണ്.

Related Topics

Share this story