Times Kerala

ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 
ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് മഞ്ച ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 2019 – 2020 വര്‍ഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. 60 കംപ്യൂട്ടറുകള്‍ ഉള്ള ഐ.ടി. ലാബ്, മള്‍ട്ടി ജിം സൗകര്യമുള്ള ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ലാബ് തുടങ്ങിയ സൗകര്യങ്ങള്‍ സ്‌കൂളിലുണ്ട്. മേയ് 24 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. അപേക്ഷാ ഫോം സ്‌കൂളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8606251157, 9400006460.

Related Topics

Share this story