Times Kerala

ഭവന പദ്ധതിയെ നിയമക്കുരുക്കില്‍പ്പെടുത്തുമ്പോള്‍ സര്‍ക്കാരിന് നോക്കി നില്‍ക്കാനാവില്ല

 
ഭവന പദ്ധതിയെ നിയമക്കുരുക്കില്‍പ്പെടുത്തുമ്പോള്‍ സര്‍ക്കാരിന് നോക്കി നില്‍ക്കാനാവില്ല

തിരുവനന്തപുരം: ഭൂരഹിതര്‍ക്ക് അടച്ചുറപ്പുള്ള ഭവനം നിര്‍മ്മിച്ചുനല്‍കാനുള്ള പദ്ധതിയെ നിയമ വ്യവസ്ഥയുടെ നൂലാമാലകളില്‍ കുടുക്കുമ്പോള്‍ സര്‍ക്കാരിന് കാഴ്ചക്കാരായി നോക്കിനില്‍ക്കാനാവില്ലെന്ന് മുഖ്യമന്ത്രി. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പോയത് എന്തിനാണെന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വിഷയത്തില്‍ കോടതിയില്‍ പോയത് തെറ്റല്ല. ഭരണഘടനാപരമായ പരിരക്ഷ നേടാന്‍ പാടില്ലെന്ന് പറയുന്നതിന് തുല്യമാണ് കോടതിയില്‍ പോയതിന് എതിരായ വിമര്‍ശം. ലൈഫ് മിഷൻ ഒരു തുകയും വിദേശ സംഭാവന സ്വീകരിച്ചിട്ടില്ല.അദ്ദേഹം കൂടി ചേർത്തു .

Related Topics

Share this story