Nature

പെരിയ കേസ്: സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍  സി ബി ഐ 

കൊച്ചി: പെരിയ കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിനെതിരെ സിബിഐ. കേസ് ഡയറി കൈമാറാന്‍ ക്രൈംബ്രാഞ്ച് തയ്യാറാകുന്നില്ലെന്ന് സിബിഐ ആരോപിച്ചു. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലായതിനാലാണ് കൈമാറാത്തതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മറുപടി നല്‍കി.എന്നാല്‍ ഹൈകോടതി ഉത്തരവിട്ടാല്‍ കേസ് ഡയറി കോടതിക്ക് കൈമാറാമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇരുകൂട്ടരുടേയും വാദം കേട്ട കോടതി വിധി പറയുന്നത് മാറ്റിവെച്ചു.

പെരിയ ഇരട്ടകൊലപാതകക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് സിബിഐ ആരോപണം ഉന്നയിച്ചത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും കേസ് ഡയറി നല്‍കാന്‍ ക്രൈംബ്രാഞ്ച് തയ്യാറാകുന്നില്ല. കേസ് ഡയറി കണ്ടിട്ട് ശേഷമേ കോടതി ജാമ്യ ഹര്‍ജി പരിഗണിക്കാവൂവെന്നും സിബിഐ അഭിഭാഷകന്‍ വാദിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.