Nature

‘യുപി പൊലീസിനെ ഓര്‍ത്ത് ലജ്ജിക്കുന്നു, അധികാരത്തിലേറ്റിയവരും ഉത്തരവാദികൾ’; കമൽ ഹാസൻ

ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രതിഷേധങ്ങളും വിവാദങ്ങളും കത്തുന്നു. പെൺകുട്ടിയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തിയ ഹത്രാസ് ജില്ലാ മജിസ്ട്രേറ്റിൻറെ നടപടി മുതൽ മൃതദേഹം വീട്ടുകാരുടെ അനുമതിയില്ലാതെ സംസ്കരിച്ചത് വരെയുള്ള പ്രശ്നങ്ങൾ രാജ്യത്ത് ചർച്ചയാകുകയാണ്. സംഭവത്തിലെ പൊലീസ് നടപടികളില്‍ പ്രതികരണവുമായി നടൻ കമല്‍ ഹാസനും രംഗത്തെത്തി‍.

യുപി പൊലീസിനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും ഇത്തരം ക്രൂരമായ പ്രവര്‍ത്തികളില്‍ ഒരു പങ്ക് ഈ സര്‍ക്കാരിനെ അധികാരത്തിലേറ്റിയ ജനങ്ങള്‍ക്കുമുണ്ടെന്നും കമല്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

‘രാഷ്ട്രീയ മര്യാദയില്ലാത്തതിന്റെ അങ്ങേയറ്റം പരാജയമാണ് യുപി പൊലീസ്. ഇത്തരം സർക്കാരിന് പദവിയിലെത്താൻ വഴിവച്ച ജനങ്ങളും ഈ സാഹചര്യങ്ങൾക്കെല്ലാം ഉത്തരവാദികളാണ്.’ കമൽ കുറിച്ചു.
.

 

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.