Times Kerala

ഹാഥറസ്​ കൊലപാതകം: അലഹബാദ്​ ഹൈകോടതി സ്വമേധയ കേസെടുത്തു

 
ഹാഥറസ്​ കൊലപാതകം: അലഹബാദ്​ ഹൈകോടതി സ്വമേധയ കേസെടുത്തു

ലക്നൗ : യു.പിയിലെ ഹാഥറസില്‍ ദലിത്​ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ അലഹാബാദ്​ ഹൈകോടതി സ്വമേധയ കേസെടുത്തു. സെപ്​റ്റംബര്‍ 14ന്​ യു.പിയിലെ ഹാഥറസിലാണ്​ പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായത്​.

ചികില്‍സയ്ക്കിടെ സെപ്​റ്റംബര്‍ 28ന് ഇവര്‍ മരിച്ചതിനെ തുടര്‍ന്ന്​ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നുഒക്​ടോബര്‍ 12ന്​ കേസ്​ പരിഗണിക്കും. ഉത്തര്‍പ്രദേശ്​ അഡീഷണല്‍ ചീഫ്​ സെക്രട്ടറി/പ്രിന്‍സിപ്പല്‍ സെക്രട്ടറി, യു.പി ഡി.ജി.പി, ലഖ്​നോ എ.ഡി.ജി.പി, ജില്ലാ മജിസ്​ട്രേറ്റ്​, ഹാഥറസ്​ എസ്​.പി എന്നിവര്‍ കോടതിയുടെ മുമ്പാകെ ഹാജരായി വിശദീകരണം നല്‍കണമെന്നും ഉത്തരവിട്ടിട്ടുണ്ട്​.

അവരുടെ വിശദീകരണങ്ങള്‍ക്ക്​ സാധൂകരണം നല്‍കുന്ന തെളിവുകളും ഹാജരാക്കണം.കേസിന്‍റെ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Related Topics

Share this story