Times Kerala

കഞ്ചാവ് റെഡിമെയ്ഡ് വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച് കടത്തി:പ്രതി അറസ്റ്റിൽ

 
കഞ്ചാവ് റെഡിമെയ്ഡ് വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച് കടത്തി:പ്രതി അറസ്റ്റിൽ

കൊച്ചി :വിദേശത്തേക്ക് വസ്ത്രങ്ങൾക്കൊപ്പം പാർസൽ ആയി ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവിനെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം എ എൽ ജേക്കബ് റോഡിൽ പ്രവർത്തിക്കുന്ന കൊറിയർ സർവീസ് സ്ഥാപനം വഴിയാണ് യുവാവ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഇടുക്കി, പീരുമേട്, വാഗമൺ പുതുവിളാകത്ത് വീട്ടിൽ അജീഷ് ശശിധരൻ (25) ആണ് അറസ്റ്റിൽ ആയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കേസിൽ എറണാകുളം എസിപി കെ ലാൽജിയുടെ മേൽനോട്ടത്തിൽ എറണാകുളം സെൻട്രൽ പൊലീസ് ഇൻസ്‌പെക്ടർ എസ് വിജയശങ്കർ, എസ്‌ഐമാരായ തോമസ് കെ എക്‌സ്, സുനിൽ കുമാർ, എഎസ്‌ഐമാരായ മണി, ഗോപി, പ്രദീപ്, എസ്‌സിപിഒമാരായ രഞ്ജിത്ത്, ഇഗ്‌നേഷ്യസ്, ഇസഹാക്, റെജി തുടങ്ങിയവർ ആണ് കേസിൽ അന്വേഷണം നടത്തുന്നത്.

ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ മൂന്നര കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. ദുബായിലെ വിലാസത്തിലേക്ക് അയക്കുന്നതിനുള്ള ട്രാക്ക് സ്യൂട്ട്, ടീ ഷർട്ട് അടക്കമുള്ള റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്ന നിലയിലാണ് പാഴ്‌സൽ കൊറിയർ സ്ഥാപനത്തിൽ പ്രതി എത്തിച്ചത്.

Related Topics

Share this story