Times Kerala

സുരക്ഷിതമല്ലാത്ത ആപ്പുകളില്‍ നിന്ന് രക്ഷപ്പെടാന്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍

 

സുരക്ഷിതമല്ലാത്ത ആപ്ലിക്കേഷനുകളെ ഇനി മുതല്‍ ഗൂഗിള്‍ നിങ്ങള്‍ക്ക്  ചൂണ്ടിക്കാണിച്ചുതരും. ഇതിന്റെ ഭാഗമായി സുരക്ഷിതമല്ലാത്ത ആപ്പുകളില്‍ നിന്ന് ഫോണിനെ സംരക്ഷിക്കാനായി ഗൂഗിള്‍ പുതിയ സെക്യൂരിറ്റി ഫീച്ചര്‍ പുറത്തിറക്കി.ഇതോടെ എല്ലാ  ആപ്പുകള്‍ക്കെല്ലാം ഗൂഗിള്‍ വേരിഫിക്കേഷന്‍ രീതി നടപ്പിലാക്കും.

പുതുതായി വന്ന ആപ്ലിക്കേഷനാണെങ്കില്‍ ‘അണ്‍ വെരിഫൈഡ് ആപ്’ എന്ന് ഗൂഗിള്‍ പ്രത്യേകം ശ്രദ്ധയില്‍പെടുത്തും. എന്നിട്ടും ആപ്പുമായി മുന്നോട്ടുപോകാനാണെങ്കില്‍ ‘continue’ എന്ന് ടൈപ്പ് ചെയ്ത് സ്വന്തം ഉത്തരവാദിത്വത്തില്‍ തുടരാം. താല്‍പര്യമില്ലെങ്കില്‍ ആപ് ബ്ലോക്ക് ചെയ്യുകയും ചെയ്യാം.

വളരെ നാളത്തെ പരീക്ഷണത്തിന് ഒടുവിലാണ് ഗൂഗിള്‍ പുതിയ സുരക്ഷാ മാര്‍ഗം ഒരുക്കിയത്. ഔദ്യോഗികമല്ലാത്ത ആപ്പുകളെ ബ്ലോക്ക് ചെയ്യുന്നതടക്കമുളള ഫീച്ചറുകളാണ് ഗൂഗിള്‍ ഇറക്കിയിരിക്കുന്നത്. പുതിയ സെക്യൂരിറ്റി ഫീച്ചറുകള്‍ ഉപഭോക്താക്കള്‍ക്കും ആപ്പ് വികസിപ്പിക്കുന്നവര്‍ക്കും ഗുണകരമാണെന്ന് ഗൂഗിള്‍ പറയുന്നു.

 

Related Topics

Share this story