Times Kerala

യുവതിയെ കൊന്നു പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയിൽ; ശരീരത്തിൽ ഒരു മുറിവ് പോലും ഇല്ലെന്നു പോലീസ്; ദുരൂഹത

 
യുവതിയെ കൊന്നു പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയിൽ; ശരീരത്തിൽ ഒരു മുറിവ് പോലും ഇല്ലെന്നു പോലീസ്; ദുരൂഹത

ഗോരഖ്പുർ: അടച്ചിട്ട പെട്ടിക്കുള്ളിൽ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. ഉത്തർപ്രദേശിലെ ഗോരഖ്പുരിലെ മണിറാം മേഖലയിലാണ് സംഭവം. ചുവന്ന നിറത്തിലുള്ള വസ്ത്രമാണ് സ്ത്രീ ധരിച്ചിരിക്കുന്നത്. നെറ്റിയിൽ സിന്ദൂരവും പൊട്ടും ചാർത്തിയിട്ടുണ്ട്. അതേസമയം, യുവതിയുടെ ശരീരത്തിൽ മുറിവുകൾ ഏറ്റ പാടുകൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും, യുവതിയെ മറ്റെവിടെയോ വച്ച് കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം പെട്ടിക്കുള്ളിലാക്കി മണിറാം മേഖലയിലെ ഘോൽഹാവ കായലിൽ ഉപേക്ഷിക്കുകയായിരുന്നെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.

കഴുത്തുഞെരിച്ചാണ് സ്ത്രീയെ കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ ഒരു കൈയിൽ ടാറ്റൂ കുത്തിയിട്ടുണ്ട്, ബോക്സിനുള്ളിലെ ഒരു കവറിൽ കുറച്ച് വസ്ത്രങ്ങളും മരുന്നുകളും താലിയും കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.അതേസമയം, പോസ്റ്റുമോർട്ടത്തിനും അന്വേഷണത്തിനും ശേഷം ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നും പോലീസ് പറഞ്ഞു.

Related Topics

Share this story