Times Kerala

അറിയാം, മഞ്ഞളിന്‍റെ മാഹാത്മ്യം.!

 
അറിയാം, മഞ്ഞളിന്‍റെ മാഹാത്മ്യം.!

മഞ്ഞളിന്‍റെ ചില ഗുണങ്ങൾ അറിയാം…

മസ്തിഷ്‌കത്തെ ഉത്തേജിപ്പിക്കാനുള്ള കഴിവ് മഞ്ഞളിലെ കുര്‍ക്കുമിന്‍ എന്ന രാസവസ്തുവിനുണ്ട്.ഇത് ഒരു ആന്‍റി- ഓക്സിഡന്‍റ് കൂടി യാണ്. അടുത്ത കാലത്ത് ചില വിദഗ്ധ പഠനങ്ങള്‍ അല്‍ഷിമേഴ്‌സിന് കാരണമാകുന്ന ബീറ്റാ അമിലോയിഡ് അടിഞ്ഞുകൂടുന്നത് തടയാനും തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന പദാര്‍ഥങ്ങളെ നീക്കം ചെയ്യാനും കുര്‍ക്കുമിന് കഴിവുണ്ടെന്ന് കണ്ടെത്തിയിരുന്നു.

കാര്യമായ പരിചരണങ്ങളൊന്നുമില്ലാതെ തന്നെ വീട്ടുവളപ്പില്‍ വളരുന്ന മ‍ഞ്ഞള്‍ കേവലം ഭക്ഷ്യവസ്തു, സൗന്ദര്യവര്‍ദ്ധക വസ്തു എന്നതിനെല്ലാം പുറമെ നല്ലൊരു ഔഷധം കൂടിയാണ്.ബാക്ടീരിയയെ ചെറുക്കാന്‍ കഴിവുളള മഞ്ഞളിന് അനവധി ഔഷധഗുണങ്ങളുണ്ട്. കുര്‍കുമ ലോംഗ എന്നതാണ് മഞ്ഞളിന്‍റെ ശാസ്ത്രീയ നാമം.

മുറിവുപറ്റിയാല്‍ അതില്‍ മ‍ഞ്ഞള്‍പ്പൊടി വെച്ച് കെട്ടുക എന്നത് വളരെ പ്രചാരമുള്ളതും ഫലപ്രദവുമായ ഒരു പഴയ ചികിത്സാരീതിയാണ്. ക്ഷുദ്രകീടങ്ങള്‍ കുത്തിയ സ്ഥലത്ത് പച്ചമ‍ഞ്ഞള്‍ ഉരസിയാല്‍ വിഷശക്തി കുറയും. പച്ചമഞ്ഞളും വേപ്പെണ്ണയും ചേര്‍ത്ത ലേപനം മുഖക്കുരുക്കള്‍ക്ക് മീതെ രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് പുരട്ടി ശീലമാക്കുക. രണ്ടാഴ്ച കൊണ്ട് മുഖകാന്തി വര്‍ദ്ധിയ്ക്കും. മഞ്ഞള്‍ക്കഷ്ണങ്ങള്‍ കുതിര്‍ത്ത് അരച്ചെടുത്തതും ഗോതന്പ്പ്പൊടിയും സമം നല്ലെണ്ണയില്‍ യോജിപ്പിച്ച ശേഷം അര മണിക്കൂര്‍ വീതം ദിവസേനെ മുഖത്തും കൈകാലുകളിലും തേച്ചുപിടിപ്പിക്കുക. ഒരാഴ്ച ഇങ്ങനെ തുടര്‍ന്നാല്‍ അനാവശ്യ രോമങ്ങള്‍ കൊഴിഞ്ഞുപോവും. കറുക, മ‍ഞ്ഞള്‍ , കടുക്കത്തോട് , എള്ള് , അമൃത് , ഇവ തുല്യ അളവി ലെടുത്ത് പാലില്‍ വേവിച്ച ശേഷം അരച്ച് മുഖത്ത് പുരട്ടുന്നതിലൂടെ മുഖക്കുരു ഇല്ലാതാവുന്നു.

സിന്‍ജിബറേസി (സ്സിങിബെരകെ) കുടുംബത്തില്‍ പെട്ട മഞ്ഞളിന്റെ ശാസ്ത്രനാമം കുര്‍കുമാ ലോങ്ഗാ ലിന്‍ (ചുര്കുമ ളൊങ ളിന്‍.) എന്നാണ്. ഇതിനെ സംസ്കൃതത്തില്‍ ഗൗരി, ഹരിദ്ര, രജനി എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. കുര്‍ക്കുമിന്‍ എന്ന വര്‍ണവസ്തുവാണ് മഞ്ഞളിന് നിറം നല്കുന്നത്. ഇതിലടങ്ങിയ ടര്‍മറോള്‍ സുഗന്ധം ഉണ്ടാക്കുന്നു.

ഭക്ഷ്യവിഷാംശങ്ങള്‍ക്കെതിരായ ശക്തിയും ബാക്ടീരിയകളെ പ്രതിരോധിക്കാന്‍ കഴിവുമുണ
്ട് മഞ്ഞളിന്. നാം കഴിക്കുന്ന ഭക്ഷണത്തിലെ വിഷാംശങ്ങളെ നിര്‍വീര്യമാക്കി ശരീരത്തെ സംരക്ഷിക്കുന്നതില്‍ മഞ്ഞള്‍ മുഖ്യപങ്ക് വഹിക്കുന്നു. നല്ലൊരു ഔഷധവും സൗന്ദര്യ വര്‍ദ്ധക വസ്തുവുമാണ് മഞ്ഞള്‍. ഇളക്കവും നീര്‍വാര്‍ച്ചയുമുള്ള മണ്ണും ചൂടുള്ള അന്തരീക്ഷവുമുണ്ടെങ്കില്‍ ടെറസ്സിലോ ചാക്കിലോ മഞ്ഞള്‍ വളര്‍ത്താം.

ഔഷധയോഗ്യ ഭാഗം : സമൂലം
കുഷ്ഠരോഗികള്‍ക്ക് നല്കുന്ന ഹരിദ്രാഖണ്ഡം എന്ന ലേഹ്യത്തിലെ പ്രധാന ചേരുവ മഞ്ഞളാണ്.

ചര്‍മ്മരോഗം, വ്രണം, ചൊറി, മൈഗ്രെയിന്‍ എന്ന തലവേദന തുടങ്ങിയവക്ക് മഞ്ഞള്‍ പ്രതിവിധിയാണ്.

Related Topics

Share this story