Times Kerala

സ്ത്രീ സ്ഖലനം, അറിയേണ്ടതെല്ലാം..!

 
സ്ത്രീ സ്ഖലനം, അറിയേണ്ടതെല്ലാം..!

പുരുഷന്മാരിലെ ശുക്ല ഗ്രന്ഥിയ്ക്ക് സമാനമായ പ്രവര്‍ത്തനം നിര്‍വഹിക്കുന്ന സ്ത്രീകളിലെ ഗ്രന്ഥിയാണ് സ്കെനി ഗ്രന്ഥി (The Skene”s Glands). ബീജകോശങ്ങള്‍ക്ക് ഒഴുകി നടക്കാന്‍ വേണ്ട കൊഴുത്ത ദ്രാവകം പുരുഷന്മാരില്‍ സ്രവിപ്പിക്കുന്നത് ശുക്ല ഗ്രന്ഥിയാണ്. പ്രധാനപ്പെട്ട പല രാസപരീക്ഷണങ്ങളും തെളിയിക്കുന്നത് ശുക്ലത്തിന് സമാനമായ അടിസ്ഥാന ഘടകങ്ങള്‍ സ്കെനി ഗ്രന്ഥിയുടെ സ്രവത്തിലും ഉണ്ടെന്നാണ്.

എന്നാല്‍ സ്ത്രീ ശരീരത്തില്‍ ഈ സ്രവം ഏത് ധര്‍മ്മമാണ് നിര്‍വഹിക്കുന്നതെന്ന കാര്യം ഇനിയും കണ്ടെത്താനിരിക്കുന്നതേയുളളൂ. മൂത്രനാളിയിലേയ്ക്കും യോനിയിലേയ്ക്കും തുറക്കുന്ന അന്തസ്രാവികള്‍ ധാരാളമുളള ഗ്രന്ഥിയാണ് സ്കെനി ഗ്രന്ഥി. പുരുഷസ്ഖലനത്തിനു സമാനമായ പ്രവര്‍ത്തനം ഈ ഗ്രന്ഥികള്‍ നടത്തുന്നുവെന്ന് നിരീക്ഷിക്കപ്പെടുന്നതിന് കാരണം ഈ അന്തസ്രാവി ഗ്രന്ഥികളുടെ പ്രവര്‍ത്തനം.

സ്കെനി ഗ്രന്ഥി വഴി സ്ത്രീകള്‍ സ്രവിപ്പിക്കുന്നുവെന്നും പുരുഷ സ്ഖലനത്തിന് സമാനമായ പ്രവര്‍ത്തനമാണിതെന്നും ഏറെക്കുറെ ശാസ്ത്രലോകം ഇന്ന് അംഗീകരിച്ചിട്ടുണ്ട്. ഭഗശ്നികാ കാണ്ഠത്തിലും ജി സ്പോട്ടിലും സംഭവിക്കുന്ന പേശീ സങ്കോചവികാസങ്ങളാണ് ഈ സ്ഖലനത്തിനു കാരണം.

ജിസ്പോട്ടില്‍ ഏല്‍പ്പിക്കപ്പെടുന്ന ഉത്തേജനം ഇത്തരം സ്രവങ്ങള്‍ക്ക് കാരണമാകുന്നത് എന്തുകൊണ്ടെന്നും വ്യക്തമാണ്. യോനീഭിത്തിയുടെ മേല്‍ഭാഗത്താണ് സ്കെനി ഗ്രന്ഥികള്‍ കാണപ്പെടുന്നതെന്നതിനാല്‍ ജി സ്പോട്ടിലേല്‍പ്പിക്കപ്പെടുന്ന മര്‍ദ്ദം സ്രവങ്ങളുടെ സ്ഖലനത്തിന് കാരണമാകുന്നു.

ഗ്രന്ഥിയുടെ വലിപ്പമനുസരിച്ച് സ്രവത്തിന്റെ അളവിലും വ്യത്യാസമുണ്ടാകും. അതുകൊണ്ട് ചില സ്ത്രീകള്‍ വളരെ കൂടുതല്‍ അളവില്‍ ഈ ദ്രാവകം സ്രവിപ്പിക്കുമ്പോല്‍ മറ്റു ചിലരില്‍ സാന്നിദ്ധ്യം വ്യക്തമാകാന്‍ പോന്ന അളവു പോലും ഉണ്ടാകണമെന്നില്ല. മിക്കാവറും എല്ലാവരും വളരെ ചെറിയ അളവിലാണ് ഈ സ്രവം ഉല്‍പാദിപ്പിക്കുന്നതെന്നതിനാല്‍ പലപ്പോഴും ഇത് തിരിച്ചറിയപ്പെടുന്നില്ല.

അതിസങ്കീര്‍ണമായ ശാരീരിക പ്രവര്‍ത്തനങ്ങളാണ് സ്ത്രീയുടെ രതിമൂര്‍ച്ഛയെ നിയന്ത്രിക്കുന്നത്. ആ സങ്കീര്‍ണതകള്‍ അതേയളവില്‍ മനസിലാക്കി രതിയിലേര്‍പ്പെടുക എന്നത് അസാധ്യമാണ്. എന്നാല്‍ ഇതേക്കുറിച്ച് കുറെയൊക്കെ അറിഞ്ഞിരിക്കുന്നത് രതിയുടെ ഊഷ്മളതയും തീവ്രതയും കൂട്ടാന്‍ ഉപകരിക്കും. ലൈംഗികവേളയില്‍ സംഭവിക്കുന്ന ശാരീരികപ്രവര്‍ത്തനങ്ങളെക്കുറിച്ചുളള ഏകദേശ ധാരണ പുലര്‍ത്താനായാല്‍ രതിമൂര്‍ച്ഛ വല്ലപ്പോഴും സംഭവിക്കുന്ന അല്‍ഭുതമാകില്ലെന്ന് ഉറപ്പ്.

Related Topics

Share this story