Times Kerala

സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കോവിഡ്; 7013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 2828 പേർക്ക് രോഗമുക്തി; 29 മരണവും

 
സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കോവിഡ്; 7013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 2828 പേർക്ക് രോഗമുക്തി; 29 മരണവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8135 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 2828 പേർ രോഗമുക്തി നേടി.29 മരണങ്ങളും ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചു. 7013 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 730 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 105 ആരോഗ്യ പ്രവർത്തകരും ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽപ്പെടുന്നു.

Related Topics

Share this story