Times Kerala

ത്രില്ലര്‍ ചിത്രവുമായി വി.കെ പ്രകാശ്..;നായികയായി സംയുക്ത മേനോന്‍

 
ത്രില്ലര്‍ ചിത്രവുമായി വി.കെ പ്രകാശ്..;നായികയായി സംയുക്ത മേനോന്‍

സംയുക്ത മേനോന്‍ നായികയാവുന്ന പുതിയ ചിത്രമാണ് ‘എറിഡ’. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മലയാളം, തമിഴ് ഭാഷകളിലായി എത്തുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ വിജയ് സേതുപതിയും കുഞ്ചാക്കോ ബോബനുമാണ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.

സംവിധായകന്‍ വി.കെ പ്രകാശ് ഒരുക്കുന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍ പ്രണയത്തിലായ ദേവതയുടെ കഥ എന്നാണ്. ധര്‍മ്മജന്‍, നാസര്‍, കിഷോര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. ത്രില്ലര്‍ ചിത്രമായി ഒരുങ്ങുന്ന സിനിമ അജി മേടയിലും ബാബു അരോമയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

Related Topics

Share this story