Times Kerala

എന്റെ ജീവിതം മാറിയ ദിവസം..; ചിത്രം പങ്കുവെച്ച് നടി തൃഷ

 
എന്റെ ജീവിതം മാറിയ ദിവസം..; ചിത്രം പങ്കുവെച്ച് നടി തൃഷ

ഒരുപാട് ആരാധകരുള്ള താരമാണ് തൃഷ. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.16ാം വയസില്‍ മിസ് ചെന്നൈ മത്സരം വിജയിച്ച ചിത്രമാണ് പങ്കുവെച്ചത്.

”30/09/1999 എന്റെ ജീവിതം മാറിയ ദിവസം…മിസ് ചെന്നൈ 1999” എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി താരം കുറിച്ചിരിക്കുന്നത്. നിരവധി സൗന്ദര്യ മത്സരങ്ങളില്‍ തൃഷ പങ്കെടുത്തിരുന്നു. മിസ് ഇന്ത്യ മത്സരത്തിന്റെ ഫൈനലില്‍ വരെ താരം എത്തിയിരുന്നു. മിസ് ബ്യൂട്ടിഫുള്‍ പട്ടവും താരം നേടിയിരുന്നു.

Related Topics

Share this story