Times Kerala

രാത്രി പതുക്കെ വന്ന് ഞാൻ ഉറങ്ങുണ്ടോയെന്ന്‌ അദ്ദേഹം ഉറപ്പ് വരുത്തും., ഈ പ്രിയപ്പെട്ട മനുഷ്യന്റെ ഒരംശം എന്റെ ഉള്ളിൽ വഹിക്കാൻ കഴിഞ്ഞ ഞാൻ ഭാ​ഗ്യവതിയാണ്..;പേളി മാണി

 
രാത്രി പതുക്കെ വന്ന് ഞാൻ ഉറങ്ങുണ്ടോയെന്ന്‌ അദ്ദേഹം ഉറപ്പ് വരുത്തും., ഈ പ്രിയപ്പെട്ട മനുഷ്യന്റെ ഒരംശം എന്റെ ഉള്ളിൽ വഹിക്കാൻ കഴിഞ്ഞ ഞാൻ ഭാ​ഗ്യവതിയാണ്..;പേളി മാണി

ബി​ഗ്​ഗ് ബോസ് റിയാലിറ്റി ഷോ മുതൽ പേളിയും ശ്രീനിഷും പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരജോഡികളാണ്. വിവാഹ ശേഷം തങ്ങളുടെ കുടുംബ വിശേഷങ്ങളെല്ലാം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കുന്ന പേളിയും ശ്രീനിഷും തങ്ങൾക്ക് കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷ വാർത്ത അറിയിച്ചതും സോഷ്യൽ മീഡിയയിലൂടെയാണ്.

ഏറ്റവുമൊടുവിൽ തങ്ങളുടെ പ്രണയത്തെ കുറിച്ചും ശ്രീനി തനിയ്ക്ക് ചെയ്തു തരുന്ന കാര്യങ്ങളെ കുറിച്ചും ഒരു വലിയ ലിസ്റ്റും നിരത്തി രം​ഗത്തെത്തിയിരിയ്ക്കുകയാണ് പേളി.

പേളിയുടെ ഇൻസ്റ്റ​ഗ്രാം കുറിപ്പ്‌..;

”അദ്ദേഹത്തിന്റെ കൈകളിൽ ഞാനെന്നും സുരക്ഷിതയാണ്. ഒരു കുഞ്ഞിനെ പോലെ അദ്ദേഹം എന്നും എന്നെ സംരക്ഷിയ്ക്കുന്നു, മാത്രമല്ല ഞാൻ സന്തോഷവതിയാണെന്ന് ഉറപ്പാക്കുന്നു. നെ​ഗറ്റീവ് സിനിമകളോ വാർത്തകളോ കാണാൻ അദ്ദേഹം ഒരിക്കലും എന്നെ അനുവദിയ്ക്കില്ല. ഞാനെപ്പോൾ തിരിഞ്ഞു നോക്കിയാലും അദ്ദേഹം എന്റെ തൊട്ടു പിറകിൽ ഉണ്ടാവും. എല്ലാ ദിവസവും ഒരു കുപ്പി വെള്ളം മുഴുവനായും എന്നെ കൊണ്ട് കുടിപ്പിയ്ക്കും.

ഞങ്ങളുടെ ആദ്യത്തെ സ്കാനിങ് കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണ് സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. അനിയത്തിപ്രാവ് എന്ന ചിത്രം നൂറാം തവണയും കണ്ട് ഞാൻ കരയുമ്പോൾ കണ്ണീർ തുടയ്ക്കാനുള്ള ടിഷ്യു അദ്ദേഹം കൈയ്യിൽ കരുതിയിട്ടുണ്ട്. എന്റെ മരുന്നുകൾ കൃത്യ സമയത്ത് കഴിയ്ക്കാൻ അദ്ദേഹം ഓർമിപ്പിയ്ക്കും. രാത്രി പതുക്കെ വന്ന് ഞാൻ ഉറങ്ങുന്നുണ്ട് എന്ന് അദ്ദേഹം ഉറപ്പ് വരുത്തും. ഞങ്ങളുടെ കുഞ്ഞുമായി അദ്ദേഹം രഹസ്യമായി സംസാരിക്കും.

രാത്രി ഞാൻ ഒരു ​ഗ്ലാസ് പാൽ കുടിച്ചു എന്ന കാര്യം അദ്ദേഹം ഉറപ്പ് വരുത്തും. (അതിലെ അവസാനത്തെ തുള്ളി പാലിന് വേണ്ടി അദ്ദേഹം കാത്തിരിയ്ക്കും). വൈകുന്നേരങ്ങളിൽ അദ്ദേഹം എനിക്കൊപ്പം നടക്കും. ഉറക്കം വരാത്ത രാത്രികളിൽ അദ്ദേഹം എനിക്കരികിലുണ്ടാവും. എനിക്കിഷ്ടപ്പെട്ട പാട്ടുകൾ വച്ച് എന്നെ ഉറക്കും. എല്ലാ രാത്രിയും അദ്ദേഹം എന്റെ വയറിൽ മോസ്ച്യുറൈസർ തടവും. എന്റെ എല്ലാ തമാശകൾക്കും ചിരിയ്ക്കും. ഞാൻ സുന്ദരിയാണെന്ന് ഇടയ്ക്കിടെ ഓർമിപ്പിയ്ക്കും. എനിക്കിഷ്ടമുള്ളതെല്ലാം കഴിക്കാൻ സമ്മതിയ്ക്കും. എന്റെ സ്വപ്നങ്ങളെ പിന്തുടരാൻ എപ്പോഴും അദ്ദേഹം പറഞ്ഞുകൊണ്ടിരിയ്ക്കും. അങ്ങനെ ഈ ലിസ്റ്റ് നീണ്ടു പോയിക്കൊണ്ടിരിയ്ക്കും…ഹൃദയം തുറന്ന് ഞാൻ അദ്ദേഹത്തെ സ്നേഹിയ്ക്കുന്നു. ഈ പ്രിയപ്പെട്ട മനുഷ്യന്റെ ഒരംശം എന്റെ ഉള്ളിൽ വഹിക്കാൻ കഴിഞ്ഞ ഞാൻ ഭാ​ഗ്യവതിയാണ്. ലവ് യു ശ്രീനി”- പേളി എഴുതി

 

Related Topics

Share this story