Times Kerala

ഭാര്യ സുന്ദരി ആണ്..പക്ഷെ, അവർക്ക് കഴിവില്ല, അതിനാൽ കിടപ്പറയിൽ പരാജയം എന്നാണ് അവളുടെ മുഖത്തു നോക്കി പറയുന്നത്…!

 
ഭാര്യ സുന്ദരി ആണ്..പക്ഷെ, അവർക്ക് കഴിവില്ല, അതിനാൽ കിടപ്പറയിൽ പരാജയം എന്നാണ് അവളുടെ മുഖത്തു നോക്കി പറയുന്നത്…!

കല, കല കൗൺസലിംഗ് സൈക്കോളജിസ്റ്

Satyriasis, എന്നൊരു അവസ്ഥയാണ് ഉണ്ട്.. നിയന്ത്രിക്കാനാവാത്ത ലൈംഗിക താല്പര്യം ഉണ്ടാകുക..
അവരുടെ രീതികൾ പരമാവധി പകൽ മാന്യന്മാർ ആകുമെന്നാണ് എനിക്ക് തോന്നിയിട്ടുള്ള കാര്യം..
Fb യിൽ ആണേൽ സ്ത്രീകളുടെ ഇൻബൊക്സ് ആണ് ലക്ഷ്യം..
അല്ലാതെ പുറമേ ഒട്ടും അപകടകാരികൾ ആയി പ്രത്യക്ഷപെടില്ല..
മധുരമായി സംസാരിച്ചു സ്ത്രീയെ വലയിൽ ആക്കും..
ഉദ്ധരാണപ്രശ്നം, ശീക്രസ്കലനം എന്ന അവസ്ഥ, കൂടി,
ലൈംഗിക മരവിപ്പിൽ നിന്നും, അപകർഷത ബോധം ഉള്ളവർ,
പുറമേ ഉള്ള അഭ്യാസം കാണിച്ചു തീർക്കും..
പെണ്ണുങ്ങളെ പറ്റി അനാവശ്യം പറയും..
Fb ആണേൽ അവരുടെ പോസ്റ്റുകളിൽ അസഭ്യം വാരി വിതറും..
കിട്ടാത്ത മുന്തിരി ആണവർക്ക് ലൈംഗികത.. അങ്ങേയറ്റം frustrated ആയ ഒരു വിഭാഗം..
പങ്കാളിയോട്, സംശയ രോഗം പ്രകടിപ്പിക്കും, അവരെ അങ്ങേ അറ്റം അവഹേളിക്കും..
ഈ അടുത്ത കാലത്ത് എന്ന സിനിമ കാണുക…
അതിലെ, മുരളി ഗോപി അഭിനയിച്ച കഥാപാത്രത്തെ ഒന്ന് ശ്രദ്ധിക്കു..
അദ്ദേഹത്തിന് ഈ അവസ്ഥ ആണ്…
ഭാര്യ സുന്ദരി ആണ്..
പക്ഷെ, അവർക്ക് കഴിവില്ല, അതിനാൽ കിടപ്പറയിൽ പരാജയം എന്നാണ് അവളുടെ മുഖത്തു നോക്കി പറയുന്നത്…
ആത്മാഭിമാനത്തിന് അങ്ങേയറ്റം മുറിവേറ്റ അവൾ അയാളോട് കയർക്കുന്നുണ്ട്…
അയാളുടെ ഓഫീസിലെ, ജോലികാരിയോട്,
ഭാര്യയെ കേൾപ്പിക്കാനായി ഫോണിൽ സംസാരിക്കുന്നു…
ഇക്കിളി പുസ്തകങ്ങൾ എടുത്തു സ്വകാര്യ ലോകത്ത് പോയി ആസ്വദിക്കുന്നതായ് അഭിനയിക്കുന്നു..
പങ്കാളികളുടെ സൗന്ദര്യവും ആരോഗ്യവും ഇത്തരം വ്യക്തികളിൽ അസഹ്യത ഉണ്ടാക്കുകയും അവരെ പീഡിപ്പിക്കുകയും ചെയ്യും…
കുറെ നാൾക്ക് മുന്പ് എന്റെ ഫോണിൽ വന്ന് കരഞ്ഞ ഒരു പെൺകുട്ടി..
നിർധനകുടുംബത്തിലെ അംഗമായ അവളെ, കാശുള്ള വീട്ടിൽ കെട്ടിച്ചു..
ഇത് വരെ ഭാര്യ ഭതൃ ബന്ധം ഉണ്ടായിട്ടില്ല..
മാസങ്ങൾ ഒരുപാട് ആയി..
അയാൾക്ക്‌ അതിന് താല്പര്യം ഇല്ല..
എന്നാൽ, മറ്റുള്ളവരുടെ മുന്നില് വെച്ചു,
ഭാര്യയെ ഭാര്തതാവ്‌ ഉൾപ്പെടെ കളിയാക്കുന്നു..
വിശേഷം ആയില്ലേ എന്ന ചോദ്യവുമായി..
അവളുടെ സ്വരത്തിലെ പൊള്ളൽ, നിസ്സഹായാവസ്ഥ അതിഭീകരമായ ഒന്നായിരുന്നു..
ചില മരുന്നുകളുടെ ഉപയോഗം, മാനസികമായ സംഘര്ഷങ്ങള്, ലഹരി, മദ്യപാനം, ഒക്കെ പുരുഷന്മാരിൽ ഇത്തരം അവസ്ഥ ഉണ്ടാകാം…
പെണ്ണിനോടുള്ള അവരുടെ പീഡനങ്ങൾ മാനസികമായ തരത്തിൽ ആകും..
വാക്കുകൾ കൊണ്ട്, അക്ഷരങ്ങൾ കൊണ്ട്, അവരുടെ പിരിമുറുക്കങ്ങൾ,
മ്ലേച്ചമായ തരത്തിൽ പ്രകടിപ്പിക്കും….
അത്തരത്തിൽ എങ്കിലും താൻ മികച്ചത് എന്നൊരു തോന്നൽ ഉണ്ടാക്കിയെടുത്ത് സമാധാനിക്കും…
മധുരമായി സംസാരിക്കാൻ അവർക്ക് സാധ്യമല്ല…
അങ്ങേയറ്റം വിഷാദഅവസ്ഥ അനുഭവിക്കുന്നവർ ..

Related Topics

Share this story