Times Kerala

നടിയുടെ ബലാത്‌സംഗ പരാതി; അനുരാഗ് കശ്യപിനെ ചോദ്യം ചെയ്തു

 
നടിയുടെ ബലാത്‌സംഗ പരാതി; അനുരാഗ് കശ്യപിനെ ചോദ്യം ചെയ്തു

മുംബൈ: തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന നടിയുടെ പരാതിയിൽ സംവിധായകന്‍ അനുരാഗ് കശ്യപിനെ വെർസോവ പൊലീസ് ചോദ്യം ചെയ്തു. കഴിഞ്ഞയാഴ്ചയാണ് കശ്യപിനെതിരെ നടി പൊലീസിൽ പരാതി നൽകിയത്. കുറച്ച് വർഷങ്ങൾക്ക് കശ്യപ് തന്നെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്നും കൈയ്യേറ്റം ചെയ്തുവെന്നുമായിരുന്നു പരാതി.കശ്യപിന്റെ ചോദ്യം ചെയ്യൽ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. തന്റെ പരാതി പൊലീസ് ഗൗരവമായി എടുത്തില്ലെന്നും വിഷയം സംസ്ഥാന ഗവർണറിനെ അറിയിച്ചിട്ടുണ്ടെന്നും നടി പറഞ്ഞിരുന്നു.ഇതിനു പിന്നാലെയാണ് ചോദ്യം ചെയ്യൽ.

Related Topics

Share this story