Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കാശ്മീരിൽ വീണ്ടും പാ​ക് വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം; മൂ​ന്ന് സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു, അ​ഞ്ച് പേ​ര്‍​ക്ക് പരിക്ക് 

ശ്രീ​ന​ഗ​ർ: ജ​മ്മു കാശ്മീരിലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ പാ​ക് സൈ​ന്യം ന​ട​ത്തി​യ വ്യ​ത്യ​സ്ത ആ​ക്ര​മ​ണ​ങ്ങ​ളി​ൽ മൂ​ന്ന് സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു. ആക്രമണത്തിൽ അ​ഞ്ച് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. പാ​ക് സൈ​ന്യ​ത്തി​ന് ഇ​ന്ത്യശക്തമായ തി​രി​ച്ച​ടി ന​ല്‍​കി​യെ​ന്ന് സൈ​നി​ക​വ​ക്താ​വ് അ​റി​യി​ച്ചു.

കു​പ്‌​വാ​ര ജി​ല്ല​യി​ലെ നൗ​ഗാ​മി​ല്‍ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച് പാ​ക് സൈ​ന്യം ന​ട​ത്തി​യ മോ​ര്‍​ട്ടാ​ർ ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ടു ജ​വാ​ന്‍​മാ​ര്‍ മ​രി​ച്ചു​വെ​ന്നും നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു​വെ​ന്നും പ്ര​തി​രോ​ധ വ​ക്താ​വ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, പൂ​ഞ്ചി​ല്‍ പാ​ക് സൈ​ന്യം വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ചു ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു സൈ​നി​ക​ന്‍ വീ​ര​മൃ​ത്യുവരിച്ചിരുന്നു. ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു.

You might also like

Comments are closed.