Times Kerala

വയോധിയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാക്കി പൊലീസ്

 
വയോധിയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാക്കി പൊലീസ്

തൃശൂര്‍: കുഴിക്കാട്ടുശേരിയില്‍ വയോധിയെ കെട്ടിയിട്ട് കവര്‍ച്ച നടത്തി മോഷ്ടാവ് മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടിയിലായി. മലപ്പുറം ചേലേമ്പ സ്വദേശി മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്. തൃശൂര്‍ കുഴിക്കാട്ടുശേരിയില്‍ എണ്‍പതു വയസുകാരിയെ കെട്ടിയിട്ടായിരുന്നു കവര്‍ച്ച. മക്കളെല്ലാം വിദേശത്തായതിനാൽ ഇരുനില വീട്ടില്‍ വയോധി തനിച്ചായിരുന്നു താമസിച്ചിരുന്നത്. അയല്‍പ്പക്കത്തെ വാടക വീട്ടിലെ താമസക്കാരനായിരുന്നു മുഹമ്മദ് ഷാഫി. വയോധിക ഒറ്റയ്ക്കാണ് താമസമെന്ന് മനസിലാക്കി കവര്‍ച്ചനടത്തുകയായിരുന്നു. മണ്ണുത്തി പട്ടിക്കാട്ടെ ഒരു വീട്ടിലായിരുന്നു ഒളിവില്‍ താമസിക്കവെയാണ് പ്രതി പിടിയിലായത്. കവര്‍ച്ച ചെയ്ത ആഭരണവും പണവും പ്രതിയുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. വീടിന്റെ ഓട് പൊളിച്ചിറങ്ങിയായിരുന്നു കവര്‍ച്ച നടത്തിയതെന്ന് പ്രതി സമ്മതിച്ചു.

Related Topics

Share this story