Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

മുടിവെട്ടിയതിനു പണം ചോദിച്ചതിന് ബാര്‍ബര്‍ഷോപ് ജീവനക്കാരനെ മർദിച്ചു; കൊലക്കേസ് പ്രതിയടക്കം രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം:മുടിവെട്ടിയതിനു പണം ചോദിച്ചതിനു ബാര്‍ബര്‍ഷോപ് ജീവനക്കാരനെ മര്‍ദിച്ചതായി പരാതി. തിരുവനന്തപുരം. .സംഭവത്തിൽ കൊലപാതക കേസിലെ പ്രതിയടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു ഇന്നലെ വൈകുന്നേരം വഞ്ചിയൂരിലെ ടോംസ് ബാര്‍ബര്‍ ഷോപ്പിലെത്തിയ പൂച്ച രാജേഷ് എന്നു വിളിക്കുന്ന രാജേഷും അനന്തു എന്ന യുവാവും മുടിവെട്ടണമെന്നാവശ്യപ്പെട്ടു. എന്നാല്‍ മുടിവെട്ടുന്നതിനുള്ള പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ ഇവർ തയ്യാറായില്ല. കടയില്‍ നിന്നു ഇറങ്ങിപ്പോയശേഷം വീണ്ടുമെത്തി കടയിലെ ഷട്ടര്‍ താഴ്ത്തിയശേഷമാണ് പണം ആവശ്യപ്പെട്ടതിനു ജീവനക്കാരനെ മര്‍ദിച്ചത്ആക്രമണം തടയാന്‍ ശ്രമിച്ചയാള്‍ക്കെതിരെ വാളു വീശി ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. വഞ്ചിയൂര്‍ സി.ഐ, എസ്.ആര്‍.നിസാമിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ജാമ്യമില്ലാത്ത വകുപ്പു പ്രകാരx അറസ്റ്റു ചെയ്തത്. വിഷ്ണു വധക്കേസുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് പൂച്ച രാജേഷ്

You might also like

Comments are closed.