ന്യൂഡൽഹി: ഉത്തര്‍പ്രദേശിലെ ഹത്രാസ് ക്രൂര ബലാത്സംഗ കേസിനെച്ചൊല്ലി ബിജെപിക്കുള്ളില്‍ വൻ പൊട്ടിത്തെറി. യുപി സര്‍ക്കാരിന്റെ ഗുരുതര വീഴ്ചയെ അപലപിച്ച് പാര്‍ട്ടിയ്ക്കുള്ളിലെ ദളിത് എംപിമാര്‍ രംഗത്തെത്തി.
കേസിലെ പ്രതികളെ ഉടൻ തൂക്കിലേറ്റണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു. സ്ത്രീകളുടെ ജീവന് വിലയില്ലേ. അവര്‍ക്ക് ആര് സംരക്ഷണം നല്‍കും? എന്ന് ചോദിച്ച് 2012 ഒക്ടോബറില്‍ സ്മൃതി ഇറാനി നടത്തിയ പ്രതിഷേധ പ്രകടനം ഇപ്പോൾ ബിജെപിയെ തിരിച്ചടിച്ചിരിക്കുകയാണ്. യുപിഎ സര്‍ക്കാരിന്റെ ഭരണത്തില്‍ ഉത്തര്‍പ്രദേശിലുൾപ്പെടെ വര്‍ധിച്ച സ്രീതീപീഡനങ്ങള്‍ക്കെതിരെയാണ് അന്ന് സ്മൃതി ഇറാനി പ്രതിഷേധിച്ചത്. ഭരണം മാറിയിട്ടും സ്ഥിതി മാറിയില്ല എന്ന രൂക്ഷ വിമര്‍ശനമാണ് കേന്ദ്രസര്‍ക്കാരും, യുപി സർക്കാരും ഇപ്പോൾ നേരിടുന്നത്.
ഹത്രാസ് സംഭവത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വ്യാപക പ്രതിഷേധം ഉയരുകയാണ്. ബിജെപി എസ് സി മോര്‍ച്ച നേതാവും, കൗശമ്പി എംപിയുമായ വിനോദ് കുമാര്‍ സോങ്കറാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരായ വിമര്‍ശനത്തിന് തുടക്കമിട്ടത്. സംഭവം കേന്ദ്ര സംസ്ഥാന സര്‍ക്കാരിൻറെ പ്രതിച്ഛായ തകര്‍ത്തെന്ന് വിനോദ് കുമാര്‍ സോങ്കര്‍ തുറന്നടിച്ചു.
അതേസമയം, സംഭവത്തെ രാഷ്ട്രീയായുധമാക്കിയ ബിഎസ് പി അധ്യക്ഷ മായാവതി സംസ്ഥാന ഭരണത്തില്‍ ദളിതുകള്‍ അരക്ഷിതരാണെന്ന് ആഞ്ഞടിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ നിയമവാഴ്ചയല്ല, ഗുണ്ടാ മാഫിയ വാഴ്ചയാണ് നടക്കുന്നതെന്നാണ് മായാവതി ആരോപിച്ചു.
Comments are closed.