Times Kerala

കശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ വധിച്ചു

 
കശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ വധിച്ചു

ശ്രീനഗർ∙ ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ടു ഭീകരരെ വധിച്ചു. ശനിയാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.അവന്തിപോറയിലെ പൻസ്‌ഗാം മേഖലയിൽ പ്രത്യേക വിവരത്തെത്തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈനിക കേന്ദ്രങ്ങൾ അറിയിച്ചു.ഏറ്റുമുട്ടലിനു ശേഷം സുരക്ഷ സേന നടത്തിയ തിരച്ചിലിൽ ഒരു ഭീകരന്റെ മൃതദേഹം കണ്ടെടുത്തു. പിന്നാലെ നടത്തിയ തിരച്ചിലിലും ഏറ്റുമുട്ടലിലുമാണ് രണ്ടാമത്തെ ഭീകരനെ വധിച്ചത്.ഭീകരാക്രമണം ഉണ്ടായേക്കുമെന്ന ആഭ്യന്തര ഏജൻസികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ കനത്ത ജാഗ്രതയിലാണ് സൈന്യം.‌ കഴിഞ്ഞ ദിവസം ഷോപിയാനിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചിച്ചിരുന്നു.

Related Topics

Share this story