Times Kerala

കാൻസറിനെ തോൽപ്പിച്ച് ആരോഗ്യം വീണ്ടെടുത്ത് നടി ശരണ്യ.!

 
കാൻസറിനെ തോൽപ്പിച്ച് ആരോഗ്യം വീണ്ടെടുത്ത് നടി ശരണ്യ.!

കാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു സിനിമ-സീരിയല്‍ നടി ശരണ്യ ശശി.കിടപ്പില്‍ ആയിരുന്ന ശരണ്യയക്ക് പരസഹായമില്ലാതെ ഒന്നും ചെയ്യാനാകാത്ത അവസ്ഥയില്‍ ആയിരുന്നു. കൈകളുടെയും കാലുകളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കുന്ന തലച്ചോറിലെ ഞരമ്പിനെയാണ് രോഗം ബാധിച്ചത്. ശരണ്യയ്ക്ക് വേണ്ടിയുള്ള ചികിത്സാ സഹായം നല്‍കി ഒരുപാട് പേര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ശരണ്യയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരികയാണെന്ന് ‘അമ്മ ഗീത പറയുന്നത്.

എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും സഹായത്തിനും നന്ദി പറയുകയാണ് ഗീത. മാസങ്ങളായി കിടപ്പിലായിരുന്ന ശരണ്യ ഇപ്പോള്‍ തനിയെ നടക്കാനും സംസാരിക്കാനും തുടങ്ങി. കോതമംഗലത്തു ഒരു ആശുപത്രിയില്‍ ആണ് തങ്ങള്‍ ഇപ്പോള്‍ ഉള്ളത്. ഫിസിയോതെറാപ്പിക്ക് വേണ്ടി ആദ്യമൊക്കെ ഇങ്ങോട്ട് കൊണ്ട് വരുമ്പോള്‍ ട്രോളിയില്‍ ഒരനക്കവും ഇല്ലാത്ത അവസ്ഥയിലായിരുന്നു. ഇപ്പോള്‍ നടക്കാനും സംസാരിക്കാനും സാധിക്കുന്നു. ഹോസ്പിറ്റലില്‍ നിന്ന് ലഭിച്ച ചികിത്സക്കും ആശ്വാസത്തിനും ദൈവത്തോട് നന്ദി.’എന്നാണ് ശരണ്യയുടെ അമ്മ പറയുന്നത്.

 

Related Topics

Share this story