Times Kerala

പുരുഷന്മാരെ പോലെയുണ്ട്.,സർജറി ചെയ്ത് നിറം മാറ്റ്..; സുഹാന ഖാന്റെ ചിത്രത്തിനെതിരെ സൈബർ ആക്രമണം.!

 
പുരുഷന്മാരെ പോലെയുണ്ട്.,സർജറി ചെയ്ത് നിറം മാറ്റ്..; സുഹാന ഖാന്റെ ചിത്രത്തിനെതിരെ സൈബർ ആക്രമണം.!

നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചവർക്ക് കിടിലൻ മറുപടിയുമായി  ബോളിവുഡ് താരം ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മകൾ സുഹാന ഖാൻ.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച തന്റെ ചിത്രങ്ങള്‍ക്ക് മോശം കമന്റ് ചെയ്തവർക്കാണ് സുഹാന ശക്തമായ ഭാഷയിൽ മറുപടി നൽകിയത്. സുഹാന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾക്ക് കറുത്തതും പുരുഷന്മാരെ പോലെയുണ്ടെന്നും സർജറി ചെയ്ത് നിറം മാറ്റണമെന്നുമടക്കം അങ്ങേയറ്റം അധിക്ഷേപകരമായ നിരവധി കമന്‍റുകളാണ് ലഭിച്ചത്.

കമന്റുകളുടെ സ്ക്രീൻഷോട്ടുകളടക്കം പങ്കുവെച്ചു കൊണ്ടാണ് ഇത്തരക്കാർക്ക് സുഹാന മറുപടി നൽകിയിരിക്കുന്നത്. endcolourism എന്ന ഹാഷ്ടാഗിലാണ് മറുപടി. 12ാം വയസുമുതൽ നിറത്തിന്റെ പേരിലുള്ള വേർതിരിവ് അനുഭവിക്കുകയാണെന്ന് 20-കാരിയായ സുഹാന പോസ്റ്റിൽ വ്യക്തമാക്കുന്നു. തനിക്ക് ബ്രൗൺ കളറാണെന്നും അതില്‍ തനിക്ക് സന്തോഷമാണെന്നും സുഹാന വ്യക്തമാക്കുന്നു.

Related Topics

Share this story