Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ആന്ധ്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 6,133 പേർക്ക് കോവിഡ്;ഡൽഹിയിൽ 3,390 പേർക്ക് രോഗബാധ

ഡൽഹി : ആന്ധ്രാപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,133 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു . ഇതോടെ സംസ്ഥാനത്തെ ആകെ രോഗികൾ 6,93,484 ആയി ഉയർന്നു . പുതുതായി 48 മരണം കൂടി റിപ്പോർട്ട് ചെയ്തു . ഇതുവരെ 5,828 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി . 24 മണിക്കൂറിനിടെ 7,075 പേർ രോഗമുക്തരായി . ഇതുവരെ 6,29,211 പേരാണ് സംസ്ഥാനത്തുടനീളം രോഗമുക്തി നേടിയത് . നിലവിൽ 58,445 പേരാണ് ആന്ധ്രയിൽ ചികിത്സയിൽ കഴിയുന്നത് .

ഡൽഹിയിൽ 3,390 പേർക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു . 3,965 പേർ രോഗമുക്തരായി. 41 മരണവും റിപ്പോർട്ട് ചെയ്തു. ഇതുവരെ 5,361 പേരുടെ ജീവനാണ് രാജ്യതലസ്ഥാനത്ത് കോവിഡ് കവർന്നത്. കോവിഡ് മരണനിരക്ക് 1.92 ശതമാനമായി. 2,79,715 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം പിടിപെട്ടത് . ഇതിൽ 2,47,446 പേർ രോഗമുക്തരായി. 26,908 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത് .

You might also like

Comments are closed.