Times Kerala

ഹത്രാസില്‍ കൂട്ടബലാത്സംഗം : കുടുംബത്തിന് യു.പി സര്‍ക്കാരിന്‍റെ 25 ലക്ഷം രൂപ അടിയന്തരസഹായം

 
ഹത്രാസില്‍ കൂട്ടബലാത്സംഗം : കുടുംബത്തിന് യു.പി സര്‍ക്കാരിന്‍റെ 25 ലക്ഷം രൂപ അടിയന്തരസഹായം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ അടിയന്തരസഹായം പ്രഖ്യാപിച്ച്‌ യു.പി സര്‍ക്കാര്‍. അധികം വൈകാതെ, കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കുറ്റവാളികള്‍ തീര്‍ച്ചയായും കര്‍ശനമായി ശിക്ഷിക്കപ്പെടുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.അന്വേഷണത്തിനായി മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ചിട്ടുണ്ട്.

ഹോം സെക്രട്ടറി ഭഗവാന്‍ സ്വരൂപിന്റെ നിയന്ത്രണത്തിലായിരിക്കും അന്വേഷണസംഘം പ്രവര്‍ത്തിക്കുക. ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് യോഗി ആദിത്യനാഥിന്റെ കര്‍ശന നിര്‍ദേശമുണ്ട്. കേസിന്റെ വിചാരണ, അതിവേഗ കോടതി ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related Topics

Share this story