Times Kerala

ബഹിരാകാശ നിലയത്തിൽ വാതക ചോർച്ച

 
ബഹിരാകാശ നിലയത്തിൽ വാതക ചോർച്ച

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽവാതകചോർച്ച. പരിശോധനയിൽബഹിരാകാശ നിലയത്തിലെ റഷ്യയുടെ ഭാഗത്ത് ഒരു ദ്വാരം രൂപപെട്ടതായി നാസ സ്ഥിരീകരിച്ചു.ചോർച്ച കണ്ടെത്തുന്നതിനും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിനുമായി നിലവിൽ ബഹിരാകാശ നിലയത്തിലള്ള രണ്ട് റഷ്യൻ ഗവേഷകർക്കും ഒരു അമേരിക്കൻ ഗവേഷകനും  തിങ്കളാഴ്ച രാത്രി മുഴുവൻഉറക്കമൊഴിയേണ്ടി വന്നുവെന്ന് നാസ പറഞ്ഞു. ഒരു രാത്രി മുഴുവനും പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലായിരുന്നു.

റഷ്യൻ ഗവേഷകർതാമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന കമ്പാർട്ട് മെന്റിലാണ് ചോർച്ചയുള്ളത്. ലീക്ക് ഡിറ്റക്ടറുകൾ ഉപയോഗിച്ചാണ് പരിശോധന. ഒരു മാസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് നിലയത്തിൽ വാതകച്ചോര്‍ച്ച കണ്ടെത്തുന്നത്. ചോർ‍ച്ച വലുതാവുകയായിരുന്നുവെന്നും നിലവിൽ ചെറിയ ചോർച്ചയാണുള്ളതെന്നും നാസ പറഞ്ഞു.

Related Topics

Share this story