Times Kerala

തൃശ്ശൂരിൽ 808 പേർക്ക് കൂടി കൊവിഡ്

 
തൃശ്ശൂരിൽ 808 പേർക്ക് കൂടി കൊവിഡ്

തൃശൂർ: ജില്ലയിൽ 808 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്കാണിത്. ഇതിൽ 799 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. 12 ആരോഗ്യപ്രവർത്തകർ രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിലുണ്ട്. രോഗികളിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള 46 പുരുഷൻമാരും 52 സ്ത്രീകളുമുണ്ട്. 155 പേർ ഇന്ന് രോഗമുക്തി നേടി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5530 ആണ്.

Related Topics

Share this story