Times Kerala

സന്തോഷ് ഈപ്പനെയും ഭാര്യയെയും ചോദ്യം ചെയ്ത് വിട്ടയച്ചു

 
സന്തോഷ് ഈപ്പനെയും ഭാര്യയെയും ചോദ്യം ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം :ലെെഫ് മിഷന്‍ ഇടപാട് കേസില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പനെയും ഭാര്യ സീമയെയും സിബിഐ ചോദ്യം ചെയ്ത് വിട്ടയച്ചു. കൊച്ചിയിലെ സിബിഐ യൂണിറ്റ് ഓഫീസിലാണ് ഇവരെ ചോദ്യം ചെയ്തത്. രണ്ടാം തവണയാണ് ഇവരെ ചോദ്യം ചെയ്യുന്നത്. നാല് മണിക്കൂര്‍ നേരം ചോദ്യം ചെയ്താണ് ഇരുവരെയും വിട്ടയച്ചത്.

ലൈഫ് മിഷൻ ക്രമക്കേട് ആരോപണത്തിൽ വിജിലൻസ് കേസെടുത്തു. തിരുവനന്തപുരം വിജിലൻസ് പ്രത്യേക യൂണിറ്റ് എഫ്‌ഐആർ കോടതിയിൽ സമർപ്പിച്ചു. പദ്ധതിയിൽ റെഡ് ക്രസൻറ് യൂണിടാകുമായി നടത്തിയ കരാറിലും കോഴ ഇടപാടിലുമാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്.

ആരോപണത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് കോട്ടയം എസ്പി വിശദമായ അന്വേഷണത്തിന് കേസെടുക്കാൻ ശുപാർശ ചെയ്യുകയായിരുന്നു. ഇതിന് സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് തിരുവനന്തപുരം വിജിലൻസ് പ്രത്യേക യൂണിറ്റ് ഒന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

Related Topics

Share this story