Times Kerala

ഇന്ധനം നിറയ്ക്കുന്നതിനിടെ ടാങ്കര്‍ വിമാനവുമായി കൂട്ടിയിടിച്ച്‌ യു.എസ് യുദ്ധവിമാനം തകര്‍ന്നു

 
ഇന്ധനം നിറയ്ക്കുന്നതിനിടെ ടാങ്കര്‍ വിമാനവുമായി കൂട്ടിയിടിച്ച്‌ യു.എസ് യുദ്ധവിമാനം തകര്‍ന്നു

വാഷിംഗ്ടണ്‍: 600 അടി ഉയരത്തില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ ടാങ്കര്‍ വിമാനവുമായി കൂട്ടിയിടിച്ച്‌ യു.എസ് യുദ്ധവിമാനം തകര്‍ന്നു വീണു. കാലിഫോര്‍ണിയയിലെ ഇംപീരിയല്‍ കൗണ്ടിയിലാണ് സംഭവം. അമേരിക്കന്‍ വ്യോമസേനയുടെ എഫ് -35 ബി യുദ്ധവിമാനമാണ് ആകാശത്ത് വച്ച്‌ ഇന്ധനം നിറയ്ക്കുന്ന ടാങ്കറുമായി കൂട്ടിയിടിച്ച്‌ തകര്‍ന്നത്.എകദേശം 1,600 അടി ഉയരത്തില്‍ ആകാശത്ത് വച്ച്‌ എഫ് -35 ബി യുദ്ധവിമാത്തിന്റെ ഇന്ധനം തീരുകയായിരുന്നു.

തുടര്‍ന്ന് ഇതില്‍ ഇന്ധനം നിറയ്ക്കാനെത്തിയ കെ.സി -130 ജെ ടാങ്കര്‍ വിമാനം എഫ് -35 ബി യുദ്ധവിമാനവുമായി കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തെ തുടര്‍ന്ന്യുദ്ധവിമാനത്തിന്റെ പെെലറ്റ് വിമാനത്തില്‍ നിന്നും പാരച്യൂട്ട് മാര്‍ഗം പുറത്തു കടന്നു രക്ഷപെട്ടു.ടാങ്കര്‍ വിമാനം സുരക്ഷിതമായി സമീപത്തെ തെര്‍മല്‍ വിമാനത്താവളത്തിലിറക്കിയെന്നും വിമാനത്തിലുണ്ടായിരുന്നവര്‍ സുരക്ഷിതരാണെന്നും വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചു.

Related Topics

Share this story