Times Kerala

എറണാകുളത്ത് പ്രതിദിന കൊവിഡ് കേസുകൾ ആയിരം കടന്നു

 
എറണാകുളത്ത് പ്രതിദിന കൊവിഡ് കേസുകൾ ആയിരം കടന്നു

എറണാകുളം: ജില്ലയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആദ്യമായി ആയിരം കടന്നു. ജില്ലയിൽ ഇന്ന് 1056 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 140 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ആറ് ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് ഏറ്റവും അധികം രോഗം സ്ഥിരീകരിച്ച ജില്ലയും എറണാകുളമാണ്.

896 പേർക്ക് സമ്പർക്കത്തിലൂടെയാണ് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്. എട്ടു പേർ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളിൽ നിന്നും എത്തിയവരാണ്. ഐഎൻഎച്ച്എസിലെ ആറു പേർക്കും ഇന്ന് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു. ഇന്ന് 263 പേർ രോഗ മുക്തി നേടി.

Related Topics

Share this story