Times Kerala

വെബ് സീരീസുമായി എം എസ്  ധോണി 

 
വെബ് സീരീസുമായി എം എസ്  ധോണി 

 

എംഎസ് ധോണി വെബ് സീരീസ് നിർമ്മാണത്തിലേക്ക് കടക്കുന്നു. പൗരാണിക കഥ ആസ്പദമാക്കിയുള്ള സൈ-ഫൈ വെബ് സീരീസാണ് ധോണിയുടെ നിർമ്മാണക്കമ്പനിയായ ധോണി എൻ്റർടെയിന്മെൻ്റ് നിർമ്മിക്കുക. 2019ൽ ‘റോർ ഓഫ് ദി ലയൺ’ എന്ന പേരിൽ ഒരു ഡോക്യുമെൻ്ററിയാണ് ധോണി എൻ്റർടെയിന്മെൻ്റ് ആദ്യമായി നിർമ്മിച്ചത്.പുതുമുഖ എഴുത്തുകാരനായ ഒരാളുടെ പുസ്തകത്തെ ആധാരമാക്കിയാണ് ഈ സീരീസ് പുറത്തിറക്കുക. പുസ്തകം ഇതുവരെ പുറത്തിറക്കിയിട്ടില്ല. ആവേശജനകമായ ഒരു സീരീസാവും ഇതെന്ന് ധോണിയുടെ ഭാര്യയും പ്രൊഡക്ഷൻ കമ്പനിയുടെ എംഡിയുമായ സാക്ഷി ധോണി കൂടി ചേർത്തു .

Related Topics

Share this story