തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങൾക്കുളള വകുപ്പുകൾ കൂടി ഉൾപ്പെടുത്തി പോലീസ് ആക്ട് ഭേദഗതി ചെയ്യണമെന്ന് ശുപാർശ. വാക്കുകളും ദൃശ്യങ്ങളും ഉപയോഗിച്ചുള്ള ലൈംഗിക അധിക്ഷേപം ജാമ്യമില്ലാ കുറ്റമാക്കണമെന്നാണു സർക്കാരിനു സമർപ്പിച്ച ശുപാർശയിൽ പറയുന്നത്.
കൂടാതെ തെറ്റായ വിവരങ്ങൾ പറഞ്ഞും എഴുതിയും അധിക്ഷേപിക്കുന്നതും സ്വകാര്യതയിലേക്ക് കടന്നു കയറുന്നതും ശിക്ഷാർഹമാക്കണം. സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണു നടപടി. ഐടി ആക്ടിലെ 66 എ വകുപ്പും പോലീസ് ആക്ടിലെ 118 ഡി വകുപ്പും സുപ്രീംകോടതി ഒഴിവാക്കിയ സാഹചര്യത്തിൽ സൈബർ കുറ്റകൃത്യങ്ങളിൽ പലതും കോടതികളിൽ നിലനിൽക്കാത്ത സാഹചര്യത്തിലാണ് പോലീസ് നിയമം ഭേദഗതി ചെയ്യാൻ ശുപാർശ.
Comments are closed.