Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ഐഎച്ച്ആര്‍ഡി : വിവിധ കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ; സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡി ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ മുതല്‍ വിവിധ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.എസ്.എസ്,എല്‍.സി യോഗ്യത യുളള ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡിഡിറ്റിഒ.എ – 2 സെമസ്റ്റര്‍), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫോര്‍മേഷന്‍ സയന്‍സ് (സിസിഎല്‍ഐഎസ് – 1 സെമസ്റ്റര്‍), പ്ലസ് ടു യോഗ്യത യുളള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ (ഡിസിഎഫ്എ ) ( 1 സെമസ്റ്റര്‍) , ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡിസിഎ) 1 സെമസ്റ്റര്‍, ഡിഗ്രി യോഗ്യതുളള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പിജിഡിസിഎ) ( 2 സെമസ്റ്റര്‍), ഡിഗ്രി/ത്രിവത്സര ഡിപ്ലോമ പാസ്സ് യോഗ്യതുളള ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്മെന്റ് (ഡിഎല്‍എസ്.എം) (1 സെമസ്റ്റര്‍), ഇലക്ട്രോണിക്സ്/അനബന്ധ വിഷയങ്ങളില്‍ ഡിഗ്രി/ത്രിവത്സര ഡിപ്ലോമ പാസ്സ് യോഗ്യതുളള അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ്് (എഡിബിഎംഇ) (1 സെമസ്റ്റര്‍), എ.ടെക്/ബിടെക്/എം.എസ്.സി യോഗ്യതയുളള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ (പിജിഡിഇഡി) (1 സെമസ്റ്റര്‍) എന്നിവയാണ് കോഴ്‌സുകള്‍. അവസാന തീയതി ഒക്ടോബര്‍ 12 ന് നാല് മണി വരെ.

ഈ കോഴ്സുകളില്‍ പഠിക്കുന്ന എസ് സി./എസ് റ്റി മറ്റ് പിന്നോക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകും. അപേക്ഷാഫോമും വിശദവിവരങ്ങളും www.ihrd.ac.in ല്‍ ലഭിക്കും.

You might also like

Comments are closed.