Times Kerala

യുവാവ് കെഎസ്ആര്‍ടിസി ബസിന്റെ വഴിമുടക്കിയത് അഞ്ചു കിലോമീറ്ററോളം; വീട്ടിൽ പോയി പണി കൊടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

 
യുവാവ് കെഎസ്ആര്‍ടിസി ബസിന്റെ വഴിമുടക്കിയത് അഞ്ചു കിലോമീറ്ററോളം; വീട്ടിൽ പോയി പണി കൊടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസിന്റെ വഴിമുടക്കിയ ബൈക്ക് യാത്രക്കാരനായ യുവാവിന് എട്ടിന്റെ പണികൊടുത്തത് മോട്ടോര്‍ വാഹന വകുപ്പ്. 10,500 രൂപയാണ് യുവാവിൽ നിന്നും മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കിയത്. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം. വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെയാണ് നടപടി.ഇക്കഴിഞ്ഞ 26ന് കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് മുന്നിലാണ് ഒരാള്‍ ബൈക്കുമായി എത്തി പയ്യന്നൂര്‍ പെരുമ്പ മുതല്‍ വെളളൂര്‍ വരെയുളള അഞ്ച് കിലോമീറ്ററോളം ദൂരം സൈഡ് ‌കൊടുക്കാതെ കെഎസ്ആർടിസി ഡ്രൈവറെ വലച്ചത്. ബസിലുള്ള ഒരു യാത്രക്കാരനാണ് സംഭവം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി എ.ടി.ഒ ആര്‍.ടി.ഒയ്ക്ക് പരാതി നല്‍കുകയായിരുന്നു. തുടർന്ന് മോട്ടോർ വാഹന വകുപ്പ് നടത്തത്തിയ അന്വേഷണത്തിലാണ് പയ്യന്നൂര്‍ കോത്തായിമുക്കിലെ പ്രവീണാണ് ബൈക്ക് യാത്രക്കാരനെന്ന് കണ്ടെത്തിയത്. പയ്യന്നൂര്‍ സബ് ആര്‍.ടി ഓഫീസാണ് നടപടിയെടുത്തത്. ഇയാളെ വിവിധ വകുപ്പുകൾ പ്രകാരം 10,500 രൂപ പിഴ ഈടാക്കി താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു.

Related Topics

Share this story