പത്തനംതിട്ട; മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം നിയമലംഘനങ്ങള്‍ക്ക് അമിതപിഴ ഈടാക്കുന്നതായി ചിലര്‍ സോഷ്യല്‍ മീഡിയകളിലൂടെ വ്യാജപ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പത്തനംതിട്ട എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ: പി.ആര് സജീവ് അറിയിച്ചു.
കേന്ദ്ര മോട്ടോര്‍വാഹന നിയമപ്രകാരമുള്ള പുതുക്കിയ പിഴ തുകകള്‍ മാത്രമാണ് അടപ്പിക്കുന്നത്. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്കെതിരേയും എആര്‍എഐ അപ്രൂവലിനു വിരുദ്ധമായി രൂപമാറ്റം വരുത്തുന്ന വാഹനങ്ങള്‍ക്കെതിരെയും ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, എന്നിവ ധരിക്കാതെ യാത്രചെയുന്നത്, അമിതവേഗം, അലക്ഷ്യമായും മദ്യപിച്ചും വാഹനം ഓടിക്കുന്നത്, മൊബൈല്‍ഫോണ്‍ ഉപയോഗിച്ചുകൊണ്ട് വാഹനം ഓടിക്കുന്നത്, ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നത്, അമിതപ്രകാശമുള്ള ലൈറ്റുകള്‍ ഘടിപ്പിക്കുന്നത് എന്നീ നിയമലംഘനങ്ങള്‍ക്കെതിരെയും ശക്തമായനടപടികള്‍ സ്വീകരിക്കുമെന്ന് പത്തനംതിട്ട എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ: പി.ആര് സജീവ് അറിയിച്ചു.
Comments are closed.