കുവൈത്ത് സിറ്റി : കുവൈത്തില്‍ ഇന്ന് 614 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 105,182 ആയി . ഇന്ന് മൂന്നു പേര് കൂടി കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി . ഇതോടെ ആകെ മരണസംഖ്യ 610 ആയി.
രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 7,884 പേരാണ് . 133 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 639 പേര് കൂടി പൂര്‍ണമായി രോഗമുക്തി നേടി . ഇതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 96,688 ആയി .
Comments are closed.