Times Kerala

എറണാകുളത്തും സ്ഥിതി രൂക്ഷം; ഇന്ന് ആദ്യമായി 1000 കടന്നു കോവിഡ് രോഗികൾ; 896 പേർക്കും സമ്പർക്കത്തിലൂടെ

 
എറണാകുളത്തും സ്ഥിതി രൂക്ഷം; ഇന്ന് ആദ്യമായി 1000 കടന്നു കോവിഡ് രോഗികൾ; 896 പേർക്കും സമ്പർക്കത്തിലൂടെ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 58 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 7695 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 784 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത് എറണാകുളം ജില്ലയിലാണ്. 1056 പേർക്കാണ് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 896 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇത് ആദ്യമായാണ് എറണാകുളത്ത് പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നിരുക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ നിയന്ത്രങ്ങൾ ഏര്പ്പെടുത്താന് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

Related Topics

Share this story