കോഴിക്കോട്; കൊടുവള്ളി മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പൊതുമരാമത്ത് നോണ്‍ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 1.5 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി കാരാട്ട് റസാഖ് എംഎല്‍എ അറിയിച്ചു. റോഡുകളില്‍ അടിയന്തരമായി നിര്‍വഹിക്കേണ്ട നവീകരണ പ്രവര്‍ത്തനങ്ങളും താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ക്കുമാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കിയിരിക്കുന്നത്. കൂടാതെ കൊടുവള്ളി -ആര്‍ഇസി റോഡില്‍ അടുത്തിടെ മഴയില്‍ തകര്‍ന്ന കള്‍വര്‍ട്ട് അടിയന്തിരമായി നവീകരിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിച്ചതായും കാരാട്ട് റസാഖ് എംഎല്‍എ അറിയിച്ചു.
പദ്ധതികളും അനുവദിച്ച തുകയും.
1) പരപ്പന്‍പൊയില്‍-പുന്നശ്ശേരി റോഡ് (20 ലക്ഷം). 2) പുല്ലാളൂര്‍-പൈമ്പാലുശ്ശേരി റോഡ് (15 ലക്ഷം). 3) പാലത്ത്-പാലോളി താഴം റോഡ് (6 ലക്ഷം). 4) കൊട്ടിയോട്ടുതാഴം-ഒടുപാറ-പാലങ്ങാട് റോഡ് (5 ലക്ഷം). 5) നടമ്മല്‍കടവ്-പാമ്പങ്ങല്‍ റോഡ് (5 ലക്ഷം). 6) മൈക്കാവ്-ശാന്തിനഗര്‍ റോഡ് (15 ലക്ഷം). 7) കൂടത്തായി-കോടഞ്ചേരി റോഡ് (5 ലക്ഷം). 8) കാപ്പാട്-തുഷാരഗിരി റോഡ് (24 ലക്ഷം.). 9) താഴെ പരപ്പന്‍പൊയില്‍-അണ്ടോണ-വെഴുപ്പൂര്‍ (5 ലക്ഷം). 10) താമരശ്ശേരി-പള്ളിപ്പുറം റോഡ് (25 ലക്ഷം). 11) നരിക്കുനി-കുമാരസ്വാമി രാജാ റോഡില്‍ തകര്‍ന്ന കള്‍വര്‍ട്ടുകള്‍ നവീകരിക്കുന്നതിന് (15 ലക്ഷം). 12) കൊടുവള്ളി-ആര്‍ഇസി റോഡില്‍ തകര്‍ന്ന കള്‍വര്‍ട്ട് നവീകരിക്കുന്നതിന് (10 ലക്ഷം).
Comments are closed.