Times Kerala

ധീരതയ്ക്കുള്ള സ്വര്‍ണ്ണ മെഡല്‍ നേടിയ എലി, ആഫ്രിക്കക്കാരന്‍ മഗാവ.!!

 
ധീരതയ്ക്കുള്ള സ്വര്‍ണ്ണ മെഡല്‍ നേടിയ എലി, ആഫ്രിക്കക്കാരന്‍ മഗാവ.!!

ധീരതയ്ക്കുളള അവാർഡ് നേടുന്ന നിരവധി മനുഷ്യരെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടാകും എന്നാൽ, ധീരതയ്ക്കുളള അവാർഡ് നേടിയ ഒരു ‘എലി’ യാണ് ഇപ്പോൾ വാർത്തകളിലെ താരം. കുഴിബോബുകൾ കണ്ടെത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ആഫ്രിക്കൻ ജയ്ന്റ് പൗച്ച്ഡ് റാറ്റ് വിഭാഗത്തിൽപ്പെട്ട ‘മഗാവ’ യെന്ന എലിയാണ് ധീരതയ്ക്കുളള അവാർഡ് നേടിയെടുത്തത്. കംമ്പോഡിയയിലാണ് സംഭവം.

മൃഗങ്ങളുടെ ധീരമായ പ്രവർത്തികൾക്ക് അംഗീകാരം നൽകുന്ന ബ്രീട്ടീഷ് ചാരിറ്റിയായ പീപ്പിൾസ് ഡിയസ്പെൻസറി ഫോർ ആനിമൽസിന്റെ പരമോന്നത ബഹുമതിയാണ് മഗാവ നേടിയത്. ഈ ബഹുമതി നേടിയിട്ടുളള മൃഗങ്ങളിലെ ആദ്യത്തെ എലിയാണ് മഗാവ.കഴി‍ഞ്ഞു 5 വർഷക്കാലമായി കുഴിബോബുകൾ കണ്ടെത്തുന്ന ജോലിയായതിനാൽ ഹീറോ റാറ്റ് എന്നാണ് മഗാവ അറിയപ്പെടുന്നത്. ഏഴുവയസുള്ള മഗാവ 39 കുഴിബോംബുകളും 28‑ലേറെ വെടിക്കോപ്പുകളും ഇതിനോടകം ഈ കണ്ടെത്തിക്കഴിഞ്ഞു. മികച്ച ഘ്രാണ ശക്തിക്ക് പുറമേ ഹാൻഡിലറിലെ സെൻസറുകളും ബോംബുകൾ കണ്ടെത്താൻ മഗാവയെ സഹായിക്കുന്നുണ്ട്.

Related Topics

Share this story