Times Kerala

ഹെല്‍പ്പേജ് ഇന്ത്യയുമായി ചേര്‍ന്ന് ഊബര്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മാസം 1000 സൗജന്യ യാത്രയ്ക്ക് സൗകര്യമൊരുക്കുന്നു

 
ഹെല്‍പ്പേജ് ഇന്ത്യയുമായി ചേര്‍ന്ന് ഊബര്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മാസം 1000 സൗജന്യ യാത്രയ്ക്ക് സൗകര്യമൊരുക്കുന്നു

കൊച്ചി: പ്രമുഖ എന്‍ജിഒ ഹെല്‍പ്പേജ് ഇന്ത്യയുമായി ചേര്‍ന്ന് ഊബര്‍ 12 നഗരങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മാസം 1000 സൗജന്യ യാത്രകള്‍ ഒരുക്കുന്നു. കൊച്ചി, അഹമ്മദാബാദ്, ബെംഗളൂരു, ഭോപാല്‍, ഭുവനേശ്വര്‍, ചണ്ഡീഗഢ്, ചെന്നൈ, ഡല്‍ഹി എന്‍സിആര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, ലക്‌നൗ, മുംബൈ എന്നീ നഗരങ്ങളിലാണ് സൗകര്യം ലഭ്യമാകുക.

നിരാലംബരായ മുതിര്‍ന്നവര്‍ക്ക് പരമാവധി സുരക്ഷ ഉറപ്പാക്കി ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് യാത്രാ സൗകര്യം ഒരുക്കുക. ആരോഗ്യ സംരക്ഷണം, രക്ഷാപ്രവര്‍ത്തനം തുടങ്ങിയ നടപടികള്‍ക്ക് സൗകര്യമൊരുക്കുകയാണ് ലക്ഷ്യം.

ഒക്‌ടോബര്‍ ഒന്നിലെ രാജ്യാന്തര വൃദ്ധ ദിനത്തിന് പിന്തുണയും ബോധവല്‍ക്കരണം ഉയര്‍ത്തുകയുമാണ് പ്രഖ്യാപനത്തിന്റെ ലക്ഷ്യം. കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഏറെ വെല്ലുവിളി നിറഞ്ഞതാണ് വൃദ്ധ ദിനം.

ഹെല്‍പ്പേജ് ഇന്ത്യയുമായി സഹകരിക്കുന്നതിന്റെ ആവേശത്തിലാണ് തങ്ങളെന്നും പകര്‍ച്ച വ്യാധി ഏറ്റവുമധികം ബാധിക്കുന്ന നിരാലംബരായ മുതിര്‍ന്നവര്‍ക്ക് പിന്തുണ നല്‍കുന്നതില്‍ ഊബര്‍ എന്നും പ്രതിജ്ഞാബദ്ധമാണെന്നും വെല്ലുവിളിയുടെ ഈ കാലഘട്ടത്തില്‍ അവര്‍ സുരക്ഷിതരും ആരോഗ്യവാന്മാരുമാണെന്നും ഉറപ്പു വരുത്താന്‍ അവരുടെ പ്രത്യേക ആവശ്യങ്ങളില്‍ ബോധവല്‍ക്കരണം ആവശ്യമാണെന്നും അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ക്ക് പിന്തുണ തുടരുമെന്നും ഊബര്‍ ഇന്ത്യ, ദക്ഷിണേഷ്യ പ്രസിഡന്റ് പ്രഭ്ജീത് സിങ് പറഞ്ഞു.

പ്രായ വ്യത്യാസമില്ലാത്ത സൗഹൃദം വളര്‍ത്തുന്നതിനും സമൂഹത്തിന്റെ കരുതലിനുമായി ഊബര്‍ ഇന്ത്യയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഹെല്‍പ്പേജ് ഇന്ത്യയുടെ ദേശീയ മുതിര്‍ന്ന ഹെല്‍പ്പ് ലൈന്‍ ടീം വിവിധ നഗരങ്ങളിലുള്ള മുതിര്‍ന്നവരുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി ഇടപെടുന്നുണ്ടെന്നും യാത്രാ സൗകര്യമാണ് ഇതില്‍ ഏറ്റവും വലിയ വെല്ലുവിളിയെന്നും ഊബറുമായുള്ള സഹകരണം ആവശ്യ സമയത്ത് മുതിര്‍ന്നവര്‍ക്കും ജോലിക്കാര്‍ക്കും വോളന്റീയര്‍മാര്‍ക്കും പിന്തുണയാകുമെന്നും കരുതുന്നതായി ഹെല്‍പ്പേജ് ഇന്ത്യ സിഇഒ രോഹിത് പ്രസാദ് പറഞ്ഞു.

പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനുശേഷം, പ്രാദേശിക അധികൃതര്‍, സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകള്‍, സംസ്ഥാന സര്‍ക്കാരുകള്‍, മുഖ്യമന്ത്രിയുടെ ഓഫീസ് തുടങ്ങിയവയെ പിന്തുണയ്ക്കുന്നതിനായി ഉബര്‍ ഒന്നിലധികം സംരംഭങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഊബര്‍ ഏറ്റവും വലിയ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനമായ റോബിന്‍ ഹുഡ് ആര്‍മി മിഷനു കീഴിലുള്ള മൂന്നു കോടിയുടെ പദ്ധതിക്ക് ഊബര്‍ പിന്തുണ നല്‍കിയിരുന്നു. ദേശീയ ആരോഗ്യ അതോറിറ്റിക്കായി 280,000 സൗജന്യ ട്രിപ്പുകളും നടത്തി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വോളന്റീയര്‍മാര്‍ക്കും യാത്രാ സൗകര്യമൊരുക്കുന്നതിനായിരുന്നു ഇത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുതിര്‍ന്നവര്‍ക്കും ആവശ്യമുള്ള ആളുകള്‍ക്കും 10 ദശലക്ഷം സൗജന്യ റൈഡുകളും ഭക്ഷണ വിതരണങ്ങളും സംഭാവന ചെയ്യാനുള്ള ഉബറിന്റെ ആഗോള പ്രതിബദ്ധതയുടെ ഭാഗമായിരുന്നു ഈ സൗജന്യ റൈഡുകള്‍.

Related Topics

Share this story