പാലാ : രാമപുരത്ത് 15 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും . കണ്ടയ്ന്മെന്്റ് സോണില്‍ 3 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത് . നിയന്ത്രണങ്ങള്‍ തുടരുമെന്നും ജനങ്ങള്‍ കര്‍ശനമായ ജാഗ്രത പുലര്‍ത്തണമെന്നും അധിക്യതര്‍ അറിയിച്ചു.
എറണാകുളത്തു നടത്തിയ പരിശോധനയില്‍ രണ്ടു പേര്‍ക്കു കൂടെ രോഗബാധ സ്ഥിരീകരിച്ചു . ഇതോടെ ഇന്നു രാമപുരത്ത് രോഗബാധ സ്ഥിരീകരിച്ചത് 17 പേര്‍ക്കാണ് . ബാക്കി അഞ്ചു പേരില്‍ രണ്ടു പേര്‍ക്ക് തൊടുപുഴയിലും മുന്നു പേര്‍ക്ക് എറണാകുളത്തും നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത് .
Comments are closed.