Times Kerala

കിംസ്ഹെല്‍ത്ത് കൊല്ലം ആശുപത്രിയില്‍ പൈല്‍സ് ശസ്ത്രക്രിയാ ക്യാമ്പ്

 
കിംസ്ഹെല്‍ത്ത് കൊല്ലം ആശുപത്രിയില്‍  പൈല്‍സ് ശസ്ത്രക്രിയാ ക്യാമ്പ്

കൊല്ലം: പൈല്‍സ് (മൂലക്കുരു) രോഗികള്‍ക്കായി കിംസ്ഹെല്‍ത്ത് കൊല്ലം പ്രത്യേക ശസ്ത്രക്രിയാ ക്യാമ്പ് നടത്തുന്നു. ഈ മാസം 5 ന് കൊല്ലം കിംസ് ആശുപത്രിയിലെ ജനറല്‍ ആന്‍ഡ് ലാപ്രോസ്കോപ്പിക്ക് സര്‍ജറി വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തുന്നത്.

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ രജിസ്ട്രേഷന്‍, ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, മറ്റു ലാബ്പരിശോധനകള്‍ എന്നിവയ്ക്ക് പ്രത്യേക ഇളവുകളും ലഭ്യമാണ്.

പൈല്‍സ് രോഗത്തിന് വളരെ കുറഞ്ഞ നിരക്കില്‍ വിജയകരമായ സ്റ്റേപ്ലര്‍ ശസ്ത്രക്രിയയ്ക്കുള്ള സംവിധാനവും ഇവിടെ ലഭ്യമാണ്. വേദന കുറവും, പുറമേ മുറിവ്കാണപ്പെടുകയുമില്ലെന്നത് ഈ ശസ്ത്രക്രിയയുടെ പ്രത്യേകതയാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം ഡ്രസ്സിംഗിന്‍റെ ആവശ്യം പോലുമില്ല. ഒരു ദിവസം മാത്രം ആശുപത്രിയില്‍ കിടന്നാല്‍ മതിയാകും. അടുത്ത ദിവസം തന്നെ ദൈനംദിന ജോലികളില്‍ ഏര്‍പ്പെടാനാകുമെന്നതും ഈ ശസ്ത്രക്രിയാരീതിയുടെ സവിശേഷതയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9020791789 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Topics

Share this story