തിരുവനന്തപുരം : എന്‍ 95 എന്ന പേരില്‍ വ്യാജ മാസ്ക്കുകള്‍ വിപണിയില്‍ സുലഭമാണെന്ന് റിപ്പോര്‍ട്ട് . ഇത്തരം വ്യാജ മാസ്ക്കുകള്‍ കോവിഡ് വൈറസിനെ പ്രതിരോധിക്കില്ലെന്നും കൂടുതല്‍ അപകടം വിളിച്ചുവരുത്തുമെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി.
എന്‍ 95 മാസ്ക്കിന് 150 രൂപയോളവും കെഎന്‍ 95 മാസ്ക്കിന് 70 രൂപയോളവുമാണ് വില വരുന്നത് . എന്നാല്‍ വ്യാജ എന്‍ 95 മാസ്ക്ക് 8 രൂപയ്ക്കും കെഎന്‍ 95 മാസ്ക്ക് 5 രൂപയ്ക്കും മൊത്തവിലയ്ക്കു ലഭിക്കും . ഈ മാസ്ക്കുകള്‍ റീട്ടെയില്‍ വിപണയിലെത്തുമ്പോള്‍, യഥാര്‍ഥ മാസ്ക്കുകളുടെ വിലയാണ് ഈടാക്കുന്നത് . മെഡിക്കല്‍ ഉപകരണങ്ങളുടെ പട്ടികയില്‍പ്പെടുന്ന എന്‍ 95, കെഎന്‍ 95 തുടങ്ങിയ മാസ്ക്കുകള്‍ അംഗീകൃത വിപണന കേന്ദ്രങ്ങളിലൂടെ മാത്രമേ വിതരണം ചെയ്യാന്‍ സാധിക്കുകയുള്ളു .
Comments are closed.