ന്യൂഡൽഹി: യുപിയിലെ ഹത്രാസില്‍ ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്ന് ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി. ക്രൂര ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിന് കൈമാറാതിരിക്കുകയും കുടുംബാംഗങ്ങളില്ലാതെ അന്ത്യകർമങ്ങൾ നടത്തുകയും ചെയ്യുന്നത് ജനങ്ങളിൽ സംശയവും നീരസവും സൃഷ്ടിക്കുന്നുവെന്നും മായാവതി പറഞ്ഞു.
സുപ്രീം കോടതി സ്വമേധയ കേസെടുത്ത് ഉചിതമായ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം യുപി സർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്ത് നിന്ന് പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുമെന്ന് തോന്നുന്നില്ലെന്ന് മായാവതി പറഞ്ഞു.
Comments are closed.