ന്യൂഡൽഹി: ബാബ്റി മസ്ജിദ് തകർത്ത കേസിൽ എല്ലാ പ്രതികളേയും വെറുതെ വിട്ടുകൊണ്ടുള്ള പ്രത്യേക സിബിഐ കോടതി വിധി ഹൃദയപൂർവം സ്വാഗതം ചെയ്യുന്നുവെന്ന് മുതിർന്ന ബിജെപി നേതാവ് എൽ.കെ അദ്വാനി. രാമ ജന്മഭൂമി പ്രസ്ഥാനത്തോടുള്ള തൻ്റെയും ബിജെപിയുടെ വിശ്വാസവും പ്രതിബദ്ധതയും ഈ നിർണായക വിധിയിൽ തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
മസ്ജിദ് തകർത്തത് ആസൂത്രിതമല്ലെന്നായിരുന്നു സുപ്രീംകോടതി വിധിയിൽ പറഞ്ഞത്. കേസിൽ 49 പേരെയാണ് പ്രതി ചേർത്തത്. ഇതിൽ 17 പേർ മരിച്ചു. എൽകെ അദ്വാനി , മുരളീ മനോഹര്‍ ജോഷി, കല്യാൺ സിങ്, ഉമാഭാരതി അടക്കം 32 പേരായിരുന്നു കേസിലെ പ്രതികൾ. 32 പ്രതികളിൽ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ജോഷി, ഉമാഭാരതി, കല്ല്യാണ്‍ സിംഗ്, നൃത്യ ഗോപാൽ ദാസ് തുടങ്ങി ആറ് പേര് കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ ഇളവ് തേടി. എൽ.കെ അദ്വാനി വീഡിയോ കോൺഫറൻസിലൂടെയാണ് കോടതി നടപടിയിൽ പങ്കെടുത്തത്.
Comments are closed.